abdulsalam

തൊടുപുഴ: റിയാദിൽ ജോലി സ്ഥലത്തുണ്ടായ തീപിടുത്തത്തിൽ മുട്ടം മ്രാല പൊട്ടങ്ങേൽ മുഹമ്മദ് -നബീസ ദമ്പതികളുടെ മകൻ അബ്ദുൾ സലാം (49) മരിച്ചു.റിയാദിലെ സ്വകാര്യ കമ്പനിയിൽ ഡ്രൈവറായിരുന്ന അബ്ദുൾ സലാം കമ്പനിയുടെ ഗോഡൗണിനു സമീപമുള്ള മുറിയിൽ വിശ്രമിക്കുന്നതിനിടെ ഗോഡൗണിൽ തീ പടരുകയായിരുന്നു.ചൊവ്വാഴ്ച ഇന്ത്യൻ സമയം വൈകിട്ട് 5 മണിയോടെയായിരുന്നു അപകടം. തീയും പുകയും മൂലം അബ്ദുൾ സലാമിന് മുറിയിൽ നിന്ന് രക്ഷപ്പെടാൻ കഴിഞ്ഞില്ല. കൂടെ മുറിയിലുണ്ടായിരുന്ന ഈജിപ്റ്റ് സ്വദേശി അഹമ്മദിന് ഗുരുതരമായി പൊള്ളലേറ്റു. ഇദ്ദേഹം ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ തുടരുകയാണ്. മൃതദേഹം നാട്ടിലേക്ക് എത്തിക്കാൻ പറ്റുന്ന സ്ഥിതിയിലല്ലായെന്നാണ് ബന്ധുക്കൾ നൽകുന്ന വിവരം .റിയാദിലെ നടപടിക്രമങ്ങൾ പൂർത്തിയാക്കി അവിടെ തന്നെ സംസ്കരിക്കും. ഭാര്യ സിജിമോൾ,മൂവാറ്റുപുഴ പുഴക്കരയിൽ കുടുംബാഗമാണ്. മകൻ അക്ബർഷാ തുടങ്ങനാട് സെന്റ് തോമസ് സ്കൂൾ വിദ്യാർത്ഥിയാണ്.