psc
പി.എസ്.സി

അന്ധരായ ഉദ്യോഗസ്ഥർക്ക് വകുപ്പ്തല വാചാപരീക്ഷ
അന്ധരായ ഉദ്യോഗസ്ഥർക്ക് വകുപ്പ്തല വാചാ പരീക്ഷയ്ക്ക് അപേക്ഷിക്കാം. വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച വിജ്ഞാപനത്തോടൊപ്പം ചേർത്തിട്ടുളള അപേക്ഷയുടെ മാതൃക പൂരിപ്പിച്ച് ഓരോ പേപ്പറിനും (സൗജന്യ അവസരം ഒഴികെ) 160 രൂപ നിരക്കിൽ '0051-00-105-99-00 എക്സാമിനേഷൻ ഫീ' അക്കൗണ്ടിൽ ട്രഷറിയിൽ ഒടുക്കി അസൽ ചെലാനും, കാഴ്ചവൈകല്യം സംബന്ധിച്ച മെഡിക്കൽ സർട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം ജോയിന്റ് സെക്രട്ടറി, ഡിപ്പാർട്ട്‌മെന്റൽ ടെസ്റ്റ് വിഭാഗം, കേരള പബ്ലിക് സർവീസ് കമ്മിഷൻ, പട്ടം, തിരുവനന്തപുരം - 695004 വിലാസത്തിൽ അപേക്ഷിക്കണം. അവസാന തീയതി ആഗസ്റ്റ് 1 വൈകുന്നേരം 5 മണി വരെ.

ഒ.എം.ആർ പരീക്ഷ
കാറ്റഗറി നമ്പർ 413/2017 പ്രകാരം കേരള വാട്ടർ അതോറിട്ടിയിൽ ലോവർ ഡിവിഷൻ ക്ലർക്ക് (തസ്തികമാറ്റം വഴി കേരള വാട്ടർ അതോറിട്ടിയിൽ ജോലി ചെയ്യുന്ന ലാസ്റ്റ് ഗ്രേഡ് സെർവന്റ്സിനും മിനിസ്റ്റീരിയൽ ജീവനക്കാർക്കും മാത്രം) തസ്തികയിലേക്ക് 18 നും കാറ്റഗറി നമ്പർ 392/2017 പ്രകാരം വ്യാവസായിക പരിശീലന വകുപ്പിൽ വർക്‌ഷോപ്പ് അറ്റൻഡർ(എം.ആർ.എ.സി) തസ്തികയിലേക്ക് (പട്ടികജാതി/പട്ടികവർഗക്കാരിൽ നിന്നുളള പ്രത്യേക തിരഞ്ഞെടുപ്പ്) 16 നും രാവിലെ 7.30 മുതൽ 9.15 വരെ ഒ.എം.ആർ. പരീക്ഷ നടത്തും. അഡ്മിഷൻ ടിക്കറ്റ് പ്രൊഫൈലിൽ ലഭിക്കും.