പരീക്ഷാഫലം
ബാച്ചിലർ ഓഫ് ഫിസിക്കൽ എഡ്യൂക്കേഷൻ (ബി.പി.എഡ്) രണ്ട്, നാല്, ആറ്, ഏഴ് സെമസ്റ്റർ സപ്ലിമെന്ററി പരീക്ഷകളുടെയും എട്ടാം സെമസ്റ്റർ റഗുലർ ആൻഡ് സപ്ലിമെന്ററി പരീക്ഷയുടെയും ഫലം വെബ്‌സൈറ്റിൽ.
ടൈംടേബിൾ
യൂണിവേഴ്സിറ്റി കോളേജ് ഒഫ് എൻജിനിയറിംഗ് കാര്യവട്ടം, ആറാം സെമസ്റ്റർ ബി.ടെക് ഡിഗ്രി പരീക്ഷയുടെ (2013 സ്‌കീം - 2016 (റഗുലർ) അഡ്മിഷൻ) ടൈംടേബിൾ വെബ്‌സൈറ്റിൽ.
വിദൂര വിദ്യാഭ്യാസം - സമ്പർക്ക ക്ലാസുകൾ
കാര്യവട്ടം സെന്ററിൽ നടന്നുകൊണ്ടിരിക്കുന്ന രണ്ടാം സെമസ്റ്റർ എം.എ ഹിസ്റ്ററി ക്ലാസുകൾ 6 മുതൽ എസ്.ഡി.ഇ പാളയം സെന്ററിൽ നടത്തും. കാര്യവട്ടം സെന്ററിൽ നടന്നുകൊണ്ടിരിക്കുന്ന നാലാം സെമസ്റ്റർ എം.എ ഹിസ്റ്ററി ക്ലാസുകൾക്ക് മാറ്റമില്ല. തിരുവനന്തപുരം സെന്ററിലെ രണ്ടാം സെമസ്റ്റർ ബി.കോം ക്ലാസുകൾ 6 മുതൽ കാര്യവട്ടത്ത് ആരംഭിക്കും. നാലാം സെമസ്റ്റർ എം.എസ് സി കമ്പ്യൂട്ടർ സയൻസ് (2017 ബാച്ച്) പ്രോജക്ട് അപ്രൂവൽ ലെറ്റർ 5 ന് എസ്.ഡി.ഇ, പാളയം സെന്ററിൽ വിതരണം ചെയ്യും.
അപേക്ഷ ക്ഷണിക്കുന്നു
കാര്യവട്ടം സ്‌പോർട്സ് അതോറിട്ടി ഓഫ് ഇന്ത്യ, ലക്ഷ്മീഭായി നാഷണൽ കോളേജ് ഓഫ് ഫിസിക്കൽ എഡ്യൂക്കേഷൻ, (സായി - എൽ.എൻ.സി.പി.ഇ.) ബാച്ചിലർ ഒഫ് ഫിസിക്കൽ എഡ്യൂക്കേഷൻ (ബി.പി.എഡ് 2 വർഷം) കോഴ്സിന് എസ്.സി/എസ്.ടിവിഭാഗത്തിന് വേണ്ടി മാറ്റിവെയ്ക്കപ്പെട്ട 8 ഒഴിവുകളിലേക്ക് (പെൺകുട്ടികൾ - 5, ആൺകുട്ടികൾ - 3) പ്രവേശന പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിക്കുന്നു. യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ (അസൽ) സഹിതം 9 ന് രാവിലെ 8 ന് കോളേജിൽ ഹാജരാകണം. ഈ കോഴ്സിലേക്ക് 2019-20 അദ്ധ്യയന വർഷം പ്രവേശന പരീക്ഷയ്ക്ക് ഹാജരായവർ യോഗ്യരല്ല. കൂടുതൽ വിവരങ്ങൾക്ക് www.lncpe.gov.in.
അപേക്ഷകൾ ക്ഷണിക്കുന്നു
കാര്യവട്ടത്തുളള ഒപ്‌റ്റോഇലക്‌ട്രോണിക്സ് വിഭാഗത്തിലേയ്ക്ക് കരാറടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക് ലക്ചറർ നിയമനത്തിന് അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി 22, 5.00 P.M. വിശദവിവരങ്ങൾക്ക് www.keralauniversity.ac.in/jobs.