saravana

ചെന്നൈ : ശുഭ്രവസ്ത്രധാരി, നെറ്റിയിൽ ചന്ദനക്കുറിയണിഞ്ഞ സാത്വികൻ. ന്യൂയോർക്ക് ടൈംസ് ഉൾപ്പെടെ 'ദോശരാജാവ്' എന്ന് വാ

ഴ്‌ത്തിയ, ആഗോള പ്രശസ്തമായ വെജിറ്റേറിയൻ ഹോട്ടൽ ശൃംഖലയുടെ ഉടമയായ ഈ 71കാരന്റെ ജീവിതം ഇനി ജയിലിൽ. ജോത്സ്യന്റെ വാക്ക് കേട്ട് തൊഴിലാളിയെ കൊന്ന് അയാളുടെ ഭാര്യയെ സ്വന്തമാക്കാൻ ശ്രമിച്ചതാണ് ശരവണഭവൻ ഉടമ പി. രാജഗോപാലിന് വിനയായത്.

ഈ കേസിൽ രാജഗോപാലിന്റെ ജീവപര്യന്തം ശിക്ഷ ഞായറാഴ്ച ആരംഭിക്കും. ആരോഗ്യ കാരണങ്ങളാലാണ് കീഴടങ്ങാൻ ജൂലായ് ഏഴ് വരെ കോടതി സമയം അനുവദിച്ചത്.
മദ്രാസ് ഹൈക്കോടതി വിധിച്ച ജീവപര്യന്തം സുപ്രീംകോടതിയും ശരിവയ്ക്കുകയായിരുന്നു.

തുടക്കം സ്റ്റേഷനറി കടയിൽ നിന്ന്
തൂത്തുക്കുടിയിൽ താഴ്ന്ന ജാതിക്കാരനായ ഉള്ളി കർഷകന്റെ മകനായി ജനിച്ച രാജഗോപാലിന്റെ തുടക്കം ചെന്നൈ കെ.കെ നഗറിൽ തുടങ്ങിയ ഒരു ചെറിയ സ്റ്റേഷനറി കടയിൽ നിന്നാണ്. പിന്നീടത് ചെറിയ ഹോട്ടലായി. ശരവണ ഭവൻ ഹോട്ടൽ ശൃംഖലയിലേക്ക് പെട്ടെന്ന് വളർന്നു. അമേരിക്കയിലും യൂറോപ്പിലും ഗൾഫിലും ഉൾപ്പെടെ ലോകം മുഴുവൻ ശരവണഭവന്റെ റെസ്റ്റോറന്റുകൾ ദോശ രുചി പരന്നു. രണ്ട് ഭാര്യമാരിലായി 2 മക്കൾ. പി.ആർ ശിവകുമാറും ആർ.ശരവണനും.

വിനയായി ജ്യോത്സ്യന്റെ വാക്കുകൾ

ജീവജ്യോതിയെ വിവാഹം കഴിച്ചാൽ എല്ലാ 'ഐശ്വര്യ'ങ്ങളും ഉണ്ടാകും എന്ന് ജോത്സ്യപ്രവചനമാണ് രാജഗോപാലിനെ കൊലയാളിയാക്കിയത്. ജീവജ്യോതിയുടെ അച്ഛൻ രാമസ്വാമിയും ഭർത്താവ് പ്രിൻസ് ശാന്തകുമാറും ശരവണഭവൻ ജീവനക്കാരായിരുന്നു. ക്രിസ്ത്യാനിയായ പ്രിൻസിന്റെയും ജീവജ്യോതിയുടേയും പ്രണയ വിവാഹമായിരുന്നു. രാജഗോപാലിന് ജീവജ്യോതിയിൽ നേരത്തേ ഒരു കണ്ണുണ്ടായിരുന്നു. ജീവജ്യോതി വഴങ്ങിയില്ല. 2001 ഒക്ടോബറിൽ ദമ്പതികളെ രാജഗോപാലിന്റെ ഗുണ്ടകൾ തട്ടിക്കൊണ്ടുപോയി. വഴിയിൽ വച്ച് പ്രിൻസിനെ കൊലപ്പെടുത്തി. രാജഗോപാലിനെതിരെ 18 വർഷമാണ് ജീവജ്യോതി നിയമയുദ്ധം നടത്തിയത്.