news

1. സര്‍ക്കാരിനെതിരെ ഓര്‍ത്തഡോക്സ് സഭ. കോടതി വിധി ബാധകമല്ലെന്ന് പറയുന്ന ഒരു സര്‍ക്കാര്‍ ഇവിടെയുണ്ടെന്ന് ഓര്‍ത്തഡോക്സ് സഭ. ശബരിമല വിധി വന്നപ്പോള്‍ നടപ്പാക്കാന്‍ അരയും തലയും മുറുക്കി ഇറങ്ങി. സര്‍ക്കാര്‍ ഉറക്കത്തിലെന്ന് ബസേലിയോസ് പൗലോസ് ദ്വിതീയന്‍ കതോലിക്ക ബാവ. ഉറങ്ങുന്നവനെ വിളിച്ച് ഉണര്‍ത്താം. ഉറക്കം നടിക്കുന്നവനെ ഉണര്‍ത്താന്‍ കഴിയില്ല. യാക്കോബായ സബിലെ 80 ശതമാനം പേരും സമാധാനം ആഗ്രഹിക്കുന്നുണ്ടും ബാവ. ഇനി അങ്ങനെ മുന്നോട്ട് പോകാന്‍ കഴിയില്ല. യാക്കോബായ സബിലെ 80 ശതമാനം പേരും സമാധാനം ആഗ്രഹിക്കുന്നുണ്ടെന്നും യാക്കോബായ സഭയിലെ 80 ശതമാനം പേരും സമാധാനം ആഗ്രഹിക്കുന്നുണ്ടെന്നും കതോലിക്ക ബാവ.




2. തിരുവനന്തപുരം നെടുമങ്ങാട് നിന്ന് രണ്ടാഴ്ചയ്ക്ക് മുന്‍പ് കാണാതായ പെണ്‍കുട്ടിയെ ജീവനോടെ കിണറ്റില്‍ തള്ളിയിട്ടതെന്ന് സംശയം. മകളെ കഴുത്ത് ഞെരിച്ച് കൊന്നുവെന്നാണ് അമ്മയും കാമുകനും മൊഴി നല്‍കിയത്. മൊഴി പൂര്‍ണമായും പൊലീസ് വിശ്വാസത്തില്‍ എടുത്തിട്ടില്ല. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ മുങ്ങി മരണത്തിനുള്ള സാധ്യത കൂടി കണ്ടെത്തിയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയുടെ അമ്മയും കാമുകനും കസ്റ്റഡിയില്‍ ആണ്.
3. പത്ത് ദിവസം മുന്‍പ് കാണാതായ കാരാന്തല കുരിശടിയില്‍ മഞ്ചുവിനെയും കാമുകന്‍ അനീഷിനെയും പൊലീസ് വെള്ളിയാഴ്ചയാണ് തമിഴ്നാട്ടില്‍ നിന്ന് കസ്റ്റഡിയില്‍ എടുത്തത്. നെടുമങ്ങാട് മഞ്ച സ്വദേശിയായ മഞ്ജു ഏറെനാളായി മകള്‍ക്കൊപ്പം താമസിക്കുക ആയിരുന്നു. മഞ്ജുവിനെയും മകളെയും കാണാന്‍ ഇല്ലെന്ന ബന്ധുക്കളുടെ പരാതിയിലാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. മഞ്ജുവും കാമുകനും നല്‍കിയ പരസ്പര വിരുദ്ധമായ മൊഴികളില്‍ സംശയം തോന്നിയ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മീരയുടെ മൃതദേഹം കണ്ടെത്തിയത്
4. നെടുങ്കണ്ടം കസ്റ്റഡി കൊലപാതകത്തില്‍ പൊലീസുകാര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി. അറസ്റ്റിലായ എസ്.ഐ സാബുവും സി.പി.ഒ സജീവ് ആന്റണിക്കും എതിരെയാണ് കൊലക്കുറ്റം ചുമത്തിയത്. ആരോപണ വിധേയരായ പൊലീസുകാരുടെ മൊഴികളില്‍ പൊരുത്തക്കേടുകള്‍ ഉണ്ടെന്ന് അന്വേഷണ സംഘം നേരത്തെ കണ്ടെത്തി ഇരുന്നു. ഇതുവരെ രേഖപ്പെടുത്തിയ സാക്ഷികളുടേയും ആരോപണ വിധേയരുടേയും ബന്ധുക്കളുടേയും മൊഴികളുടെ അടിസ്ഥാനത്തില്‍ ആണ് ഇടക്കാല റിപ്പോര്‍ട്ട്.
5. രാജ്കുമാറിനെ മര്‍ദ്ദനത്തിനിരയാക്കി എന്ന് എസ്.ഐ. സാബു അന്വേഷണ സംഘത്തോട് കുറ്റസമ്മതം നടത്തിയിരുന്നു. രാജ്കുമാറിനെ മര്‍ദ്ദിച്ചവരില്‍ പ്രധാനികള്‍ ആയിരുന്നു എസ്.ഐ സാബുവും സജീവ് ആന്റണിയും. അതേസമയം, സാമ്പത്തിക തട്ടിപ്പ് കേസില്‍ തനിക്ക് പങ്കില്ലെന്ന് അറസ്റ്റിലായ പ്രതി മഞ്ജു. പണമിടപാട് നടത്തിയത് രാജ് കുമാര്‍ നേരിട്ട്. സംഭവത്തില്‍ രാഷ്ട്രീയക്കാര്‍ക്ക് ബന്ധമുണ്ടോ എന്ന് അറിയില്ല. ആള്‍ക്കാരില്‍ നിന്ന് വാങ്ങിയ പണം സ്ഥാപനത്തില്‍ സൂക്ഷിച്ചിട്ടില്ല. 20 ലക്ഷത്തോളം രൂപ മാത്രമാണ് പിരിച്ചെടുത്തത്. പൊലീസ് തങ്ങളുടെ മുന്നിലിട്ട് രാജുകുമാറിനെ മര്‍ദ്ദിച്ചു. 4.63 ലക്ഷം രൂപ കുട്ടിക്കാനം ബാങ്കിലുണ്ട് എന്നും ഇടപാടുകള്‍ക്ക് പിന്നില്‍ മലപ്പുറം സ്വദേശി നാസറാണെന്നും രാജ്കുമാര്‍ പറഞ്ഞിരുന്നതായി മഞ്ജു. പ്രതികരണം, ജയില്‍ മോചിത ആയ ശേഷം മാദ്ധ്യമങ്ങളോട്
6. ശബരിമല യുവതീപ്രവേശനം തടയാന്‍ തല്‍ക്കാലം നിയമ നിര്‍മ്മാണം ഇല്ല എന്ന് കേന്ദ്ര സര്‍ക്കാര്‍. വിഷയം കോടതിയുടെ പരിഗണനയില്‍ ആണെന്ന് നിയമ മന്ത്രി രവിശങ്കര്‍ പ്രസാദ് ലോക്സഭയില്‍ അറിയിച്ചു. നയം വ്യക്തമാക്കി രണ്ടാം മോദി സര്‍ക്കാര്‍ രംഗത്ത് എത്തിയത്, ആചാര സംരക്ഷണത്തിന് ലോക്സഭയില്‍ സ്വകാര്യ ബില്‍ അവതരിപ്പിച്ചതിന് പിന്നാലെ.
7. ശബരിമല യുവതീപ്രവേശം തടയാന്‍ ലക്ഷ്യമിട്ടുള്ള സ്വകാര്യബില്‍ എന്‍.കെ പ്രേമചന്ദ്രന്‍ ആണ് ലോക്സഭയില്‍ അവതരിപ്പിച്ചത്. ബില്ലിന് അവതരണ അനുമതി നല്‍കിയത്, സഭ ഏകകണ്ഠമായി. അതേസമയം, സ്വകാര്യബില്‍ അപൂര്‍ണം ആണെന്നും ശബരിമല ആചാര സംരക്ഷണത്തിന് സമഗ്രമായ നിയമ നിര്‍മ്മാണം വേണമെന്നും ബി.ജെ.പി എം.പി മീനാക്ഷി ലേഖി ആവശ്യപ്പെടുകയും ചെയ്തു. കേന്ദ്രസര്‍ക്കാര്‍ നിലപാടിനെ തുടര്‍ന്ന് ശബരിമല കര്‍മ്മസമിതി നാളെ പന്തളത്ത് ചേരും.
8. ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കുന്നതിന് എതിരേ കെഎസ്യു സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ വ്യാപക സംഘര്‍ഷം. നിരവധി പ്രവര്‍ത്തകര്‍ക്ക് ലാത്തിയടിയേറ്റു. സംഘര്‍ഷത്തില്‍ പൊലീസുകാര്‍ക്കും പരിക്കേറ്റിട്ടുണ്ട്. കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്തതിന് പിന്നാലെ ആയിരുന്നു സംഘര്‍ഷം. മാര്‍ച്ച് ബാരിക്കേഡ് ഉപയോഗിച്ച് പൊലീസ് തടഞ്ഞു. എന്നാല്‍ സംസ്ഥാന അധ്യക്ഷന്‍ കെ.എം.അഭിജിത്തിന്റെ നേതൃത്വത്തിലുള്ള പ്രതിഷേധക്കാര്‍ പൊലീസ് ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ചതോടെയാണ് സംഘര്‍ഷം തുടങ്ങിയത്.
9. പൊലീസ് പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ ആദ്യ ജലപീരങ്കി പ്രയോഗിച്ചു. എന്നാല്‍ പ്രവര്‍ത്തകര്‍ പിരിഞ്ഞുപോകാതെ പൊലീസിന് നേരെ കല്ലെറിഞ്ഞതോടെ കണ്ണീര്‍വാതകം പ്രയോഗിച്ച് ലാത്തി വീശുകയായിരുന്നു. നിരവധി പ്രവര്‍ത്തകര്‍ക്ക് പൊലീസ് നടപടിയില്‍ പരിക്കേറ്റിട്ടുണ്ട്. ഇതിനിടെ പൊലീസ് വാഹനത്തിന് മുകളില്‍ കയറി പ്രതിഷേധക്കാര്‍ കല്ലേറ് നടത്തി. സ്ഥലത്ത് അരമണിക്കൂറോളം സംഘര്‍ഷാവസ്ഥ നിലനിന്നു.
10. ബിഹാര്‍ സ്വദേശിനിയുടെ പീഡനപരാതിയില്‍ ബിനോയ് കോടിയേരിയ്ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. മുംബയ് ദിന്‍ദോഷി സെക്ഷന്‍സ് കോടതി ജാമ്യം അനുവദിച്ചത് കര്‍ശന ഉപാധികളോടെ. തെളിവുകള്‍ നശിപ്പിക്കരുത് എന്നും സാക്ഷികളെ സ്വാധീനിക്കരുത് എന്നും നിര്‍ദ്ദേശം. ഒരു മാസത്തേക്ക് എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണമെന്ന് വ്യവസ്ഥ. 25000 രൂപ കെട്ടിവയ്ക്കാനും ഒരാള്‍ ജാമ്യം എടുക്കണമെന്നും കോടതി വിധി