തിരുവനന്തപുരം: സ്‌റ്റേറ്റ് ബാങ്ക് സ്ഥാപക ദിനാഘോഷം തിരുവനന്തപുരം വഴുതക്കാട് മൗണ്ട് കാർമ്മൽ കൺവെൻഷൻ സെന്ററിൽ നടന്നു. ധനമന്ത്രി ഡോ. ടി.എം. തോമസ് ഉദ്ഘാടനം ചെയ്‌തു. എസ്.ബി.ഐ ചീഫ് ജനറൽ മാനേജർ മൃഗേന്ദ്രലാൽ ദാസ്, ജനറൽ മാനേജർമാരായ അരവിന്ദ് ഗുപ്‌ത (നെറ്റ്‌വർക്ക്-3), റുമാ ദേ (നെറ്റ്‌വർക്ക്-2), പാർത്ഥസാരഥി പത്ര (നെറ്റ്‌വർക്ക്-1), സ്‌റ്റേറ്റ് ബാങ്ക് ഓഫീസേഴ്‌സ് അസോസിയേഷൻ ജനറൽ സെക്രട്ടറി ജി.ആർ. ജയകൃഷ്‌ണൻ, സ്‌റ്റേറ്റ് ബാങ്ക് സ്‌റ്റാഫ് യൂണിയൻ ജനറൽ സെക്രട്ടറി എ. രാഘവൻ തുടങ്ങിയവർ സംബന്ധിച്ചു.
ചടങ്ങിൽ ബാങ്കിന്റെ സാമൂഹിക പ്രതിബദ്ധതാ പദ്ധതിയുടെ ഭാഗമായി ചാരിറ്റബിൾ ട്രസ്‌റ്റായ സ്‌നേഹതീരത്തിലെ അന്തേവാസികൾക്ക് മരുന്നുകൾ വിതരണം ചെയ്‌തു. ബാങ്കിന്റെ ലോക്കൽ ഹെഡ് ഓഫീസ് പരിസരത്ത് രക്തദാന ക്യാമ്പും നടത്തി. 100ഓളം സ്‌റ്റാഫുകൾ രക്തദാനം നടത്തി.