bairstow

ഡർഹാം: ലോകകപ്പിൽ ന്യൂസീലാൻഡിനെതിരെ ഇന്ന് നടന്ന മത്സരത്തിൽ അപൂർവ റെക്കോഡിനുടമയായി ഇംഗ്ലണ്ട് താരം ജോണി ബെയർസ്റ്റോ. ലോകകപ്പിൽ തുടർച്ചയായി രണ്ട് സെഞ്ച്വറികൾ നേടുന്ന ആദ്യ ഇംഗ്ലീഷ് താരമായിരിക്കുകയാണ് ബെയർസ്റ്റോ. ഇന്ന് ന്യൂസിലൻഡിനെതിരെ സെഞ്ചുറി നേടിയതോടെയാണ് ബെയർസ്‌റ്റോയെ തേടി നേട്ടമെത്തിയത്. കഴിഞ്ഞ മത്സരത്തിൽ ഇന്ത്യക്കെതിരെയും ബെയർസ്‌റ്റോ സെഞ്ചുറി നേടിയിരുന്നു.

ലോകകപ്പില്‍ൽ തുടർച്ചയായി രണ്ട് സെഞ്ച്വറി നേടുന്ന 14ാമത്തെ താരം കൂടിയാണ് ബെയർസ്‌റ്റോ. 99 പന്തുകള്‍ നേരിട്ട ബെയർസ്റ്റോ 15 ഫോറും ഒരു സിക്‌സും നേടി. പിന്നാലെ മാറ്റ് ഹെന്റിയുടെ പന്തില്‍ പുറത്താവുകയായിരുന്നു. ഇന്ത്യക്കെതിരെ 111 റൺസാണ് ബെയര്‍സ്‌റ്റോ നേടിയത്.