കൊച്ചി: ലുലുമാളിൽ 50 ശതമാനം വിലക്കുറവുമായി 'ലുലു ഓൺ സെയിൽ" വില്‌പന മേളയ്ക്ക് ഇന്ന് രാത്രി 12ന് 'മിഡ്നൈറ്റ് സെയിലി"ലൂടെ തുടക്കമാകും. ഇന്ന് അർദ്ധരാത്രി മുതൽ ജൂലായ് അഞ്ചിന് അർദ്ധരാത്രി വരെയാണ് മിഡ്‌നൈറ്റ് സെയിൽ. ലുലു ഹൈപ്പർമാർക്കറ്റ്, ലുലു ഫാഷൻ സ്‌റ്റോർ, ലുലു കണക്‌ട് തുടങ്ങി മാളിലെ ഭൂരിഭാഗം സ്‌റ്റോളുകളും മൂന്നാംനിലയിലെ ഫുഡ്‌കോർട്ടും എന്റർടെയ്ൻമെന്റ് വിഭാഗമായ സ്‌പാർക്കീസും മിഡ്‌നൈറ്ര് സെയിലിൽ പ്രവർത്തിക്കും. മാളിലെ സിനിമാ സോണായ പി.വി.ആർ ഇന്ന് അർദ്ധരാത്രി 12ന് ശേഷം പ്രത്യേക പ്രദർശനവും ഒരുക്കിയിട്ടുണ്ട്. സ്‌പാർക്കീസിൽ കുട്ടികൾക്ക് 2,000 രൂപ വിലയുള്ള റൈഡുകൾ 1,000 രൂപയ്ക്ക് ലഭിക്കും. 12ന് ശേഷം മാളിലെത്തുന്നവർക്ക് പാർക്കിംഗ് ഫ്രീയാണ്. ലുലു മാളിന്റെ ലോയൽറ്റി പോയിന്റും ഇരട്ടിയായിരിക്കും. ലുലു ഓൺ സെയിൽ നടക്കുന്ന ശനിയും ഞായറും രാവിലെ എട്ടുമുതൽ രാത്രി 12വരെ മാൾ പ്രവർത്തിക്കും.