കൊച്ചി: ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഡ്യൂട്ടി ഫ്രീ ഷോപ്പുകളിൽ ഇനി ഇന്ത്യൻ രൂപയും സ്വീകരിക്കും. ജൂലായ് ഒന്നുമുതലാണ് ഇവിടുത്തെ സ്ഥാപനങ്ങളിൽ ഇടപാടുകൾക്ക് ഇന്ത്യൻ രൂപ സ്വീകരിച്ച് തുടങ്ങിയത്. 100 മുതൽ 2000 വരെയുളള ഏത് കറൻസിയും ഇവിടെ ഉപയോഗിക്കാം.
ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ മൂന്ന് ടെർമിനലുകളിലാണ് ഇന്ത്യൻ രൂപയ്ക്കു സ്ഥാനംലഭിച്ചത്. ഇന്ത്യൻ സഞ്ചാരികൾ വർദ്ധിച്ചതാണ് ഡ്യൂട്ടി ഫ്രീ ഷോപ്പുകളിൽ ഇന്ത്യൻ രൂപയും ഉൾപ്പെടുത്താൻ തീരുമാനമായത്.
നേരത്തെ ഇന്ത്യൻ രൂപ ഡോളറോ ദിർഹമോ യൂറോയോ ആക്കി മാറ്റിയാൽ മാത്രമേ ഷോപ്പിംഗ് നടത്താൻ കഴിയു എന്ന സ്ഥിതിയായിരുന്നു. 2015ൽ ഡ്യൂട്ടി ഫ്രീ ഷോപ്പുകളിൽ 13,800 കോടി രൂപയുടെ വില്പനയാണ് രേഖപ്പെടുത്തിയിരുന്നത്. 24 മണിക്കൂറും വിമാനത്താവളത്തിനകത്ത് തുറന്ന് പ്രവർത്തിക്കുന്നതാണ് ഈ ഷോപ്പുകൾ.