നവാഗതനായ ഗൗതംരാജ് രചനയും സംവിധാനവും നിർവഹിക്കുന്ന രാക്ഷസി എന്ന ചിത്രത്തിൽ ജ്യോതിക പ്രധാന അദ്ധ്യാപികയുടെ റോളിലെത്തുന്നു.
ഗീതാ റാണി എന്നാണ് ജ്യോതികയുടെ കഥാപാത്രത്തിന്റെ പേര്. നാട്ടിൻ പുറത്തെ സർക്കാർ സ്ക്കൂളിൽ ഗീതാ റാണിയെത്തുന്നത് വലിയൊരു ലക്ഷ്യത്തോടെയാണ്.ജ്യോതികയുടെ ആക് ഷൻ രംഗങ്ങളാണ് ചിത്രത്തിലെ ഹൈലൈറ്റ്. ഇതിനായി ജ്യോതിക ആറു മാസം ആയോധന കലകൾ അഭ്യസിക്കുകയുണ്ടായി.സ്റ്റണ്ട് മാസ്റ്റർമാരായ സുദേഷും പാണ്ഡിയനും ജ്യോതികയ്ക്ക് വടിപ്പയറ്റ് പരിശീലനം നൽക്കുകയുണ്ടായി.
പൂർണിമാ ഭാഗ്യരാജ് , ഹരീഷ് പേരടി ,കവിതാ ഭാരതി,സത്യൻ,മുത്തുരാമൻ എന്നിവർ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു . ഗോകുൽ ബിനോയ് ഛായാഗ്രഹണവും സീൻ റോൾഡൻ സംഗീത സംവിധാനവും നിർവഹിക്കുന്നു . ഡ്രീം വാരിയർ പിക്ച്ചേഴ്സിന്റെ ബാനറിൽ എസ് .ആർ. പ്രകാശ് ബാബു ,എസ് .ആർ .പ്രഭു എന്നിവർ ചേർന്ന് നിർമ്മിച്ച ചിത്രമാണ് രാക്ഷസി.