പ്രോട്ടീന്റെ കുറവ് അത്ര നിസാരല്ല. പ്രോട്ടീൻ അപര്യാപ്തത കാരണം ശരീരത്തിൽ അനാരോഗ്യകരമായ പല വ്യതിയാനങ്ങളുമുണ്ടാകും. മസ്തിഷ്കം, മസിലുകൾ, ത്വക്ക് , ഹോർമോണുകൾ എന്നിവയ്ക്ക് പരമപ്രധാന ഘടകമാണ് പ്രോട്ടീൻ. പലർക്കുമുണ്ടാകുന്ന ചർമ്മ പ്രശ്നങ്ങളുടെ ഒരു പ്രധാന കാരണം പ്രോട്ടീൻ അപര്യാപ്തതയാണ്. ചർമ്മം വരണ്ടുപോകുന്നതിനു പുറമേ ചുവന്ന പാടുകളും കണ്ടേക്കാം.
പ്രോട്ടീൻ കുറയുമ്പോൾ രക്തത്തിലെ പഞ്ചസാരയുടെ അളവും കുറയും. അമിതമായ ക്ഷീണം, ഉത്സാഹക്കുറവ്, തളർച്ച, അമിതമായ മുടികൊഴിച്ചിൽ , കൈകാലുകളിൽ നീര് എന്നിവ പ്രോട്ടീൻ കുറയുന്നതിന്റെ ലക്ഷണമാണ്. നഖങ്ങളുടെ ആരോഗ്യം കുറയുകയും പൂപ്പൽ പ്രത്യക്ഷപ്പെടുകയും ചെയ്യുന്നു.
പ്രോട്ടീൻ കുറവ് കുട്ടികളുടെ ശരീരവളർച്ചയെ ബാധിക്കും. മാംസം, മുട്ട, പയർവർഗങ്ങൾ, പാൽ എന്നിവ നിത്യവും കഴിച്ച്, പ്രോട്ടീൻ അപര്യാപ്തത പരിഹരിക്കാം. പനീർ പ്രോട്ടീനിന്റെ കലവറയാണ്. 100 ഗ്രാം പനീറിൽ 19 ഗ്രാം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്.