ലോകകപ്പ് ക്രിക്കറ്റിൽ തകർപ്പൻ സെഞ്ച്വറികളിലൂടെ തകർക്കുകയാണ് ഇന്ത്യയുടെ ഹിറ്റ്മാൻ രോഹിത് ശർമ്മ. എണ്ണം പറഞ്ഞ നാല് സെഞ്ച്വറികളാണ് രോഹിതിന്റെ വില്ലോയിൽ നിന്ന് പിറന്നത്. രോഹിതിന്റെ ഇന്നിംഗ്സുകൾ പോലെ തന്നെ സുന്ദരമാണ് മുംബയ് വർളിയിലെ രോഹിതിന്റെ വസതിയും. മുപ്പത് കോടിയുടെ ആഢംബര വസതിയിലാണ് രോഹിതും ഭാര്യ റിതികയുടെയും താമസം.
മുംബയിലെ വർളിയിലെ അഹൂജ ടവറിലാണ് ആറായിരം ചതുരശ്ര അടിയുള്ള രോഹിതിന്റെ അപ്പാർട്ട്മെന്റ്. അറബിക്കടലിന്റെ വിശാലമായ കാഴ്ചത നൽകുന്ന വീട്ടിൽ നാല് ബെഡ്റൂമാണുള്ളത്.
2015ൽ റിതികയുമായി വിവാഹ നിശ്ചയം കഴിഞ്ഞതോടെയാണ് രോഹിത് ഈ വീട് സ്വന്തമാക്കുന്നത്. തന്റെ യാത്രകൾക്കും ക്രിക്കറ്റ് പരിശീലനത്തിനും യാത്രകൾക്കുമൊക്കെ തടസം വരാത്ത സ്ഥലത്ത് വീട് വേണമെന്നതായിരുന്നു രോഹിത്തിന് നിർബന്ധം.
ലിവിംഗ് റൂം, അടുക്കള, ബെഡ്‌റൂം, ഗസ്റ്റ് റൂം തുടങ്ങിയവ ഉൾപ്പെടുന്നതാണ് ഈ അപ്പാർട്ട്മെന്റ്. ബിസിനസ് മീറ്റിംഗിനും മറ്റുമായി ഔദ്യോഗിക പ്രത്യേകം ലൈബ്രറിയും വീട്ടിലുണ്ട്. സീലിംഗ് തൊട്ട് നിലംവരെ നീണ്ടുകിടക്കുന്ന വാട്ടർവാള്‍ ആണ് വീടിന്റെ പ്രധാന ആകർഷണം.
കൂടാതെ ക്ലബ്ഹൗസും സ്പാ, മിനി തിയേറ്റർ, യോഗാ റൂം, വൈൻ സെല്ലർ റൂം, ബിസിനസ് ഏരിയ എന്നിവയും വീടിന്റെ ഭാഗമാണ്.
സാങ്കേതികവിദ്യയുടെ കാര്യത്തിലും രോഹിത്തിന്റെ വീട് ഒട്ടും പുറകിലല്ല. വീട്ടിലെ സകല ലൈറ്റുകളും ഇലക്ട്രോണിക് ഉപകരണങ്ങളും താപനിലയും നിയന്ത്രിക്കാൻ വോയ്‌സ് കമാൻഡ് സിസ്റ്റവും വീട്ടിലുണ്ട്.