priyanka-gandhi-rahul-gan

ന്യൂഡൽഹി: കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനം രാജിവെച്ചതിന് തൊട്ടുപിന്നാലെ രാഹുൽ ഗാന്ധിയുടെ തീരുമാനത്തിന് പിന്തുണയുമായി സഹോദരിയും എ.ഐ.സി.സി ജനറൽ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധി. 'നിങ്ങലെ പോലെ ചെയ്യാൻ വളരെക്കുറച്ച് പേർക്ക് മാത്രമേ ധൈര്യമുണ്ടാകൂ. തീരുമാനത്തിൽ ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്നുള്ള ആദരവ്' എന്ന് പ്രിയങ്ക ഇന്ന് രാവിലെ ട്വീറ്റ് ചെയ്തു.

Few have the courage that you do @rahulgandhi. Deepest respect for your decision. https://t.co/dh5JMSB63P

— Priyanka Gandhi Vadra (@priyankagandhi) July 4, 2019


പുതിയ അദ്ധ്യക്ഷനെ കണ്ടെത്താൻ കോൺഗ്രസ് ഇനിയും വൈകരുതെന്ന് ആവശ്യപ്പെട്ട രാഹുൽ ഗാന്ധി തന്റെ രാജിക്കത്ത് കഴിഞ്ഞ ദിവസം ട്വിറ്ററിലൂടെ പുറത്തുവിട്ടിരുന്നു. താൻ നേരത്തെ തന്നെ രാജി സമർപ്പിച്ചതാണെന്നും നിലവിൽ പാർട്ടി അദ്ധ്യക്ഷനല്ലെന്നും രാഹുൽ വ്യക്തമാക്കിയിരുന്നു. കോൺഗ്രസിന്റെ നേതൃസ്ഥാനത്ത് എത്താൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും എന്നാൽ തിരഞ്ഞെടുപ്പ് തോൽവിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് താൻ രാജിവയ്ക്കുകയാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

നാലുപേജുള്ള രാജിക്കത്ത് പുറത്തുവിട്ടതിന് പിന്നാലെ എ.ഐ.സി.സി അദ്ധ്യക്ഷൻ എന്ന ബയോയും ട്വിറ്റർ അക്കൗണ്ടിൽ നിന്ന് അദ്ദേഹം ഒഴിവാക്കി. പകരം, കോൺഗ്രസ് അംഗമെന്നും പാർലമെന്റ് അംഗമെന്നും ചേർത്തു. അതേസമയം അദ്ധ്യക്ഷ സ്ഥാനത്ത് രാഹുൽ തന്നെ തുടരണമെന്നാണ് പ്രവർത്തകരുടെ ആഗ്രഹം.രാഹുലിന്റെ രാജി എ.ഐ.സി.സി അംഗീകരിച്ചിട്ടില്ലെന്ന് കോൺഗ്രസ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.