gdp

ന്യൂഡൽഹി: രണ്ടാം മോദി സർക്കാരിന്റെ ആദ്യ ബഡ്ജറ്റ് നാളെ കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിക്കാനിരിക്കെ സാമ്പത്തിക സർവേ റിപ്പോർട്ട് പാർലമെന്റിന് മുന്നിൽ വച്ചു. റിപ്പോർട്ടിൽ കാർഷിക മേഖല, തൊഴിൽ, നിക്ഷേപം എന്നിവയ്ക്ക് പ്രാധാന്യം നൽകുമെന്നും സൂചനയുണ്ട്. കൂടാതെ ഇന്ധനവിലയിൽ കാര്യമായ കുറവ് വന്നേക്കുമെന്ന് സൂചനയുണ്ട്. മുതിർന്ന സാമ്പത്തിക ഉപദേഷ്ടാവ് കൃഷ്ണമൂർത്തി സുബ്രഹ്മണ്യനാണ് കഴിഞ്ഞ 12 മാസത്തെ സാമ്പത്തികനില പരിശോധിച്ച് റിപ്പോർട്ട് തയാറാക്കിയത്. രാജ്യത്തെ സാമ്പത്തികസ്ഥിതിയുടെ അവലോകനമാണ് സർവേയിൽ ഉണ്ടായിരിക്കുക.

പൊതു ധനക്കമ്മി 2019 സാമ്പത്തിക വർഷത്തിൽ 5.8 ശതമാനമാണ്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ മൂലമാണ് ജനുവരി മാർച്ച് മാസങ്ങളിൽ സാമ്പത്തിക മാന്ദ്യം അനുഭവപ്പെട്ടത്.

ബാങ്കിതര ധനകാര്യ സ്ഥാപനങ്ങൾ നേരിട്ട സാമ്പത്തിക പ്രതിസന്ധിയും രാജ്യത്തെ സമ്പദ്ഘടനയെ ഉലച്ചു. 2020 സാമ്പത്തിക വർഷത്തിൽ മൊത്ത ആഭ്യന്തര ഉത്പാദനം 7 ശതമാനമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സർവേയിൽ പറയുന്നു.