1. ഓർത്തഡോക്സ്- യാക്കോബായ പള്ളി തർക്ക കേസിൽ സുപ്റീംകോടതി വിധി നടപ്പാക്കും എന്ന് മുഖ്യമന്ത്റി പിണറായി വിജയൻ. നിയമസഭയെ മുഖ്യമന്ത്റി ഇക്കാര്യം അറിയിച്ചത്, ഓർത്തഡോക്സ് സഭ സർക്കാരിന് എതിരെ പരസ്യ വിമർശനം ഉന്നയിച്ചതിന് പിന്നാലെ. കോടതി വിധി നടപ്പാക്കി തരേണ്ടവർ അത് ചെയ്യുന്നില്ല എന്നായിരുന്നു ഓർത്തഡോക്സ് സഭയുടെ വിമർശനം. വിധി നടപ്പാക്കാൻ സർക്കാരിന് ബാധ്യതയുണ്ട്. കരുത്തും കയ്യൂക്കും ഉള്ളവർക്കേ ജീവിക്കാനാവൂ എന്നതാണ് അവസ്ഥ. വിധി നടപ്പാക്കിയില്ലെങ്കിൽ സർക്കാരിനെതിരെ കോടതിയിൽ പോകും. പിറവം പള്ളി വിഷയത്തിൽ സർക്കാർ യൂടേൺ എടുത്തു. ശബരിമല വിധി നടപ്പാക്കാൻ കാണിച്ച ശുഷ്‌കാന്തി എന്തുകൊണ്ട് ഇതിൽ കാണിക്കുന്നില്ല എന്നും ഓർത്തഡോക്സ് സഭ കുറ്റപ്പെടുത്തി ഇരുന്നു
2. നെടുങ്കണ്ടം കസ്റ്റഡി മരണത്തിൽ റിമാൻഡ് റിപ്പോർട്ട് പുറത്ത്. കേസിൽ ആകെയുള്ളത് നാല് പ്റതികൾ എന്ന് റിമാൻഡ് റിപ്പോർട്ട്. ഇതിൽ ഒന്നും നാലും പ്റതികളുടെ അറസ്റ്റ് മാത്റമാണ് നടന്നത്. മറ്റ് രണ്ട് പ്റതികളും പൊലീസുകാരാണ്. ജൂൺ 12 മുതൽ 15 വരെ രാജ്കുമാറിന് കസ്റ്റഡിയിൽ ക്റൂരമർദ്ദനം ഏറ്റിരുന്നു. കാൽവെള്ളകളിലും പാതത്തും അതിക്റൂരമായി മർദ്ദിച്ചു. സ്റ്റേഷൻ രേഖകളിൽ അടക്കം ഉദ്യോഗസ്ഥർ ക്റിത്റിമത്വം കാട്ടി എന്നും റിമാൻഡ് റിപ്പോർട്ട്.
3. അവശനിലയിൽ ആയിട്ടും രാജ്കുമാറിന് മതിയായ ചികിത്സ ഒരുക്കിയില്ല. ആവശ്യ സമയത്ത് ചികിത്സ ലഭ്യമാക്കാതിരുന്നതിനെ തുടർന്നാണ് ന്യുമോണിയ ബാധിതനായി രാജ് കുമാർ മരിക്കാൻ ഇടയായത് എന്നും കണ്ടെത്തൽ. ഒളിവിലുള്ള മൂന്നും നാലും പ്റതികൾക്കായുള്ള അന്വേഷണം ഊർജിതമാക്കിയതായും ക്റൈംബ്റാഞ്ച്. പ്റതികൾക്കെതിരെ കൊലപാതകം, കുറ്റകൃത്യം മറച്ചുവെക്കൽ, തെളിവ് നശിപ്പിക്കൽ, അനധികൃതമായി തടങ്കലിൽ വെയ്ക്കൽ എന്നീ വകുപ്പുകൾ. അതിനിടെ, ഇടുക്കി എസ്.പിയെ സ്ഥലം മാറ്റും. എസ്.പി കെ.ബി വേണുഗോപാലിന് പുതിയ ചുമതല ഉടൻ നൽകില്ല.
4. സംഭവത്തിൽ ഇന്ന് കൂടുതൽ അറസ്റ്റിന് സാധ്യത. സസ്‌പെൻഷനിലായ മറ്റ് പൊലീസ് ഉദ്യോഗസ്ഥരെ ക്റൈംബ്റാഞ്ച് ഇന്ന് വീണ്ടും ചോദ്യം ചെയ്‌തേക്കും. പൊലീസ് കംപ്ലെയിന്റ്സ് അതോരിറ്റി ചെയർമാൻ ജസ്റ്റിസ് വി.കെ മോഹനൻ ഇന്ന് നെടുങ്കണ്ടം പൊലീസ് സ്റ്റേഷനും സബ് ജയിലും സന്ദർശിക്കും. ജയിൽ ഡി.ജി.പി ഋഷിരാജ് സിങും ഇന്ന് പീരുമേട് ജയിൽ സന്ദർശിക്കും. അതേസമയം, അന്വേഷണത്തിൽ തൃപ്തി ഇല്ല എന്ന് രാജ്കുമാറിന്റെ അമ്മ. സി.ബി.ഐ അന്വേഷണം വേണം എന്നും ആവശ്യം.
5. നെടുങ്കണ്ടം കസ്റ്റഡി മരണത്തിൽ പ്റതിപക്ഷം അടിയന്തര പ്റമേയത്തിന് നോട്ടീസ് നൽകി. ഇത് കഴിഞ്ഞ ദിവസം ഉന്നയിച്ച വിഷയമാണെന്ന് സ്പീക്കർ. ഹക്കിമിന്റെ മൊഴി അനുസരിച്ച് 2 പൊലീസുക്കാർക്ക് എതിരെ കേസ് എടുത്തെന്ന് മുഖ്യമന്ത്റി. കോടതിയിൽ ഹാജരാക്കിയപ്പോഴും ആശുപത്റിയിലും പരാതി ഉന്നയിച്ചില്ല. സർക്കാർ അധികാരത്തിൽ വന്നശേഷം 12 പൊലീസുകാരെ സർവ്വീസിൽ നിന്ന് നീക്കി. മൂന്ന് പൊലീസുകാരെ സർവ്വീസിൽ നിന്ന് പിരിച്ചുവിട്ടുവെന്നും മുഖ്യമന്ത്റി. അതേസമയം കസ്റ്റഡി മരണം നിസാര വത്കരിച്ച് മന്ത്റി എ.കെ ബാലൻ. ഇത് പുതിയ വിഷയമല്ലെന്ന് മന്ത്റി പറഞ്ഞു
6. പാലാരിവട്ടം മേൽപ്പാലം നിർമ്മാണ ക്റമക്കേടിൽ ഇ ശ്റീധരൻ ഇന്ന് മുഖ്യമന്ത്റിക്ക് റിപ്പോർട്ട് സമർപ്പിക്കും. നിയമസഭയിൽ മുഖ്യമന്ത്റിയുടെ ചേംബറിൽ വച്ചായിരിക്കും റിപ്പോർട്ട് സമർപ്പിക്കുക. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആയിരിക്കും പാലത്തിന്റെ ഭാവി നിശ്ചയിക്കുന്നത്. പാലം പൂർണമായി പൊളിക്കണോ അറ്റകുറ്റപ്പണി മതിയോ എന്നതിലാണ് ഇനി തീരുമാനം എടുക്കുക.
7. പാലാരവട്ടം പാലത്തെക്കുറിച്ച് അന്വേഷണം നടത്താൻ സംസ്ഥാന സർക്കാർ നിയോഗിച്ച ഐ.ഐ.ടിയുടെ റിപ്പോർട്ടിൽ അറ്റുകറ്റപ്പണി മതി എന്നാണ് നിർദേശം. രണ്ടാഴ്ച മുമ്പ് ഐ.ഐ.ടി വിദഗ്ധരും ഇ ശ്റീധരനും സംയുക്തമായി പാലാരിവട്ടം പാലത്തിൽ അന്വേഷണം നടത്തിയിരുന്നു. ഇ ശ്റീധരന്റെ വിദഗ്ധാ അഭിപ്റായം പരിഗണിച്ച ശേഷം നടപടിയെടുത്താൽ മതിയെന്നായിരുന്നു സർക്കാർ തീരുമാനം.
8. സംസ്ഥാനത്ത് വൈദ്യുതി നിയന്ത്റണം കൊണ്ടു വരുന്നത് സംബന്ധിച്ച് തീരുമാനം എടുക്കാൻ കെ.എസ്.ഇ.ബി ഉന്നതതല യോഗം ഇന്ന് ചേരും. സംസ്ഥാനത്തെ ഡാമുകളിലെ ജലനിരപ്പ് കുറയുകയും മഴ ലഭ്യമല്ലാതിരിക്കുകയും ചെയ്ത സാഹചര്യത്തിൽ ആണ് കെ.എസ്.ഇ.ബി അടിയന്തര വിലയിരുത്തലിലേക്ക് പോകുന്നത്. ജലനിരപ്പ് 390 ദശലക്ഷം യൂണിറ്റിലേക്ക് കുറഞ്ഞാൽ ആഭ്യന്തര ഉത്പാദനം കുറക്കേണ്ടി വരും. പകരം വൈദ്യുതി പുറത്തു നിന്ന് കൊണ്ടു വരുന്നതിനുള്ള ലൈൻ ശേഷിയും കുറവാണ്. ഈ സാഹചര്യത്തിലാണ് വൈദ്യുതി നിയന്ത്റണത്തിലേക്ക് പോകാൻ സംസ്ഥാനം നിർബന്ധിക്കപ്പെടുന്നത്. ഇന്ന് വൈകിട്ട് 3ന് ശേഷം വൈദ്യുതി ഭവനിലാണ് ഉന്നതതല യോഗം.