belly-fat-

ആൺ-പെൺ വ്യത്യാസമില്ലാതെ ഇന്ന് എല്ലാവരെയും അലട്ടുന്ന ഒരു പ്രശ്‌നമാണ് കുടവയർ. ഭക്ഷണവും വ്യായാമമില്ലായ്മയുമൊക്കെ വയറു ചാടനുള്ള കാരണങ്ങളാണ്. സൗന്ദര്യത്തിനും ആരോഗ്യത്തിനും വലിയൊരു ഭീഷണിയാണ് ഇതെന്ന് പ്രത്യേകം പറയേണ്ട കാര്യമില്ല. ഒറ്റദിവസം കൊണ്ട് വരുന്നതല്ല കുടവയർ എന്ന് ചിന്തിക്കുക. ഇത് കുറയ്ക്കാൻ വേണ്ടി പല വഴികളും അന്വേഷിക്കുന്നവരാണ് നമ്മൾ. ഇതിനായി ബ്രേക് ഫാസ്റ്റ് പോലും വേണ്ടെന്ന് വെയ്ക്കും.

ബ്രേക്ഫാസ്റ്റ് ഉപേക്ഷിക്കുക വഴി വയർ കുറയുമെന്ന ധാരണ പലർക്കും ഉണ്ട്. എന്നാൽ ഇത് ഗുണത്തേക്കാൾക്കൂടുതൽ ദോഷമാണ് ഉണ്ടാക്കുകയെന്ന് ആദ്യം മനസിലാക്കുക. ശക്തിയും ഊർജവുമൊക്കെ നൽകുന്നതിൽ പ്രഭാത ഭക്ഷണത്തിനുള്ള പങ്ക് ചെറുതല്ല. രാത്രി പത്ത് മണിക്ക് ഭക്ഷണം കഴിക്കുന്നയൊരാൾ പ്രഭാത ഭക്ഷണം ഉപേക്ഷിച്ചാൽ പിറ്റേ ദിവസം ഉച്ചയ്ക്ക് ഒരു മണിക്കാണ് ഭക്ഷണം കഴിക്കുക. വിശപ്പ് കാരണം പതിവിൽ കൂടുതൽ ഭക്ഷണം കഴിക്കാനും സാധ്യതയുണ്ട്. ഇത് വയർ കുറയുന്നതിന് പകരം കൂടാനാണ് ഇത് കാരണമാകുകയെന്നതാണ് വാസ്തവം.

ഒരു പരിധിവരെ ആഹാര ശീലമാണ് കുടവയറിന് കാരണം. ഹോട്ടൽ ഭക്ഷണങ്ങളും എണ്ണയിൽ പൊരിച്ച ആഹാരവുമൊക്കെ കുടവയറിന് കാരണമാണ്. ഇത്തരത്തിലുള്ള ഭക്ഷണങ്ങൾ കുറയ്ക്കുക. ഒന്നും കഴിക്കാതെ കുടവയറ് കുറയ്ക്കാൻ നോക്കരുത്. ആഹാരത്തിന്റെ അളവ് ഒരു പരിധിയിൽ കുറയാനും പാടില്ല. ആഹാരം മിതമായി കഴിക്കുക. നന്നായി വെള്ളം കുടിക്കുക. ദിവസം ചുരുങ്ങിയത് 8-10 ഗ്ലാസ് വെള്ളമെങ്കിലും കുടിക്കുക വ്യായാമമാണ് കുടവയർ കുറയ്ക്കാനുള്ള ഏറ്റവും നല്ല വഴി. പുകവലിയും മദ്യപാനവും ഒഴിവാക്കുക.