-newzeland

ഡേറം: ലോകകപ്പിൽ ഇന്നലെ നടന്ന ഇംഗ്ലണ്ട് ന്യൂസിലൻഡ് മത്സരത്തിനിടെ നഗ്നനായി മൈതാനത്തെത്തിയ യുവാവിന്റെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. മത്സരത്തിനിടെ അപ്രതീക്ഷിതമായി നഗ്നനായെത്തിയ ഇയാളെ സെക്യൂരിറ്റി ജീവനക്കാർ ചേർന്നാണ് തുണിയുടുപ്പിച്ചത്.

Well this went well. #CWC19 @RiversideDurham #EngvNl #streaker pic.twitter.com/3K0MVNrNcW

— Just Beef (@Ajk316) July 3, 2019


34ാം ഓവറിൽ മൈതാനത്തെത്തിയ ഇയാൾ കിവീസ് താരങ്ങളായ ടോം ലാഥത്തിനും മിച്ചൽ സാന്റ്നറിനും അടുത്തെത്തി എന്തോ പറയുകയും ചെയ്തു.

പിച്ചിലെത്തി ഇയാൾ തലകുത്തിമറിയുകയും മൈതാനത്തിനു ചുറ്റും ഓടുകയും ചെയ്തു.

പിന്നാലെ ഓടിയെത്തിയ സെക്യൂരിറ്റി ജീവനക്കാർ ഇയാളെ പിടിച്ച് തുണിയുടുപ്പിച്ച് പുറത്തേക്ക് കൊണ്ടുപോകുകയായിരുന്നു.

world-cup-