കൊച്ചി : ചികിത്സരംഗത്ത് ലോകരാജ്യങ്ങളുടെ ഇടയിൽ ഇന്ത്യയ്ക്ക് വൻ മുന്നേറ്റം. കുറഞ്ഞ ചിലവിൽ മികച്ച നൂതനമായ ചികിത്സ സംവിധാനങ്ങൾ സ്വായത്തമാക്കിയ രാജ്യം എന്ന ഖ്യാതിയാണ് ഇന്ത്യയിൽ വന്ന് ചികിത്സിക്കാൻ വിദേശികളെ പ്രേരിപ്പിക്കുന്ന ഘടകം. ആരോഗ്യ ടൂറിസം ഭൂപടത്തിൽ ഇന്ത്യയുടെ നേട്ടം വളരെ വലുതാണ്. തൊള്ളായിരം കോടി ഡോളറിന്റെ വരുമാനമാണ് ഇതിലൂടെ രാജ്യം നേടിയെടുക്കുന്നത് എന്നതാണ് ശ്രദ്ധേയമായ കാര്യം.
കൊച്ചിയിൽ കോൺഫെഡറേഷൻ ഒഫ് ഇന്ത്യൻ ഇൻഡസ്ട്രിയുടെ (സി.ഐ.ഐ) നേതൃത്വത്തിൽ ആരംഭിച്ച 'കേരള ഹെൽത്ത് ടൂറിസം 2019' ഉച്ചകോടി രാജ്യം ഈ മേഖലയിൽ സ്വന്തമാക്കിയ നേട്ടങ്ങൾ വിലയിരുത്തി. 1990 മുതൽ പ്രതിവർഷം 16 ശതമാനം വളർച്ച (സി.എ.ജി.ആർ) ഇന്ത്യൻ ആരോഗ്യ ടൂറിസം രംഗം രേഖപ്പെടുത്തുന്നുണ്ട്. 2016 17ൽ 300 കോടി ഡോളറായിരുന്നു വരുമാനം. 2018ൽ ഇത് ഇരട്ടിയോളം വർദ്ധിച്ച് 600 കോടി ഡോളറിലെത്തി എന്നാണ് കണക്ക്.
ഇന്ത്യയിലെത്തിയ ആരോഗ്യ വിനോദ സഞ്ചാരികളുടെ എണ്ണം 2017 ജനുവരിയിലെ 9.8 ലക്ഷത്തിൽ നിന്ന് 2018 ജനുവരിയിൽ 10.7 ലക്ഷമായി ഉയർന്നുവെന്ന് ഉച്ചകോടിയിൽ കേന്ദ്ര വാണിജ്യ മന്ത്രാലയത്തിന് കീഴിലുള്ള സർവീസസ് എക്സ്‌പോർട്ട് മ്രോഷൻ കൗൺസിലിന്റെ (എസ്.ഇ.പി.സി) ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ജ്യോതി കൗർ ചൂണ്ടിക്കാട്ടി. 22 ശതമാനം വിഹിതവുമായി ബംഗ്ലാദേശിൽ നിന്നാണ് ഇന്ത്യയിൽ ഏറ്റവുമധികം ആരോഗ്യ സഞ്ചാരികളെത്തുന്നത്. മാലിദ്വീപ്, അഫ്ഗാനിസ്ഥാൻ, ഇറാക്ക്, നൈജീരിയ, റഷ്യ, ഒമാൻ, യെമൻ, ശ്രീലങ്ക എന്നിവിടങ്ങളിൽ നിന്നും ധാരാളം സഞ്ചാരികൾ വരുന്നു.
ഹൃദയ ശസ്ത്രക്രിയ, മുട്ടുമാറ്റിവയ്ക്കൽ, ദന്തചികിത്സ, കോസ്‌മെറ്രിക് സർജറി, ഇടുപ്പെല്ല് മാറ്റിവയ്ക്കൽ, ഗ്യാസ്ട്രിക് ബൈപ്പാസ് എന്നിവയ്ക്കായാണ് വിദേശികളിലധികവും ഇന്ത്യയിലെത്തുന്നത്. കേരളം, തമിഴ്നാട്, കർണാടക, മഹാരാഷ്ട്ര, ആന്ധ്രദ്രേശ്, ന്യൂഡൽഹി എന്നിവിടങ്ങളിലേക്കാണ് കൂടുതൽ പേർ എത്തുന്നത്.
'കേരളം ഗ്‌ളോബൽ ഹോട്ട്സ്‌പോട്ട് ഫോർ മെഡിക്കൽ വാല്യൂ ടൂറിസം' എന്ന മ്രേയവുമായി സംഘടിപ്പിക്കുന്ന ഉച്ചകോടിയിൽ 40ലേറെ വിദഗ്ദ്ധരാണ് വിവിധ സെഷനുകളിലായി സംസാരിക്കുന്നത്. ചികിത്സാരംഗത്തെ ഉപകരണങ്ങൾ, സാങ്കേതിക വിദ്യ എന്നിവ സംബന്ധിച്ച പ്രദർശനവുമുണ്ട്. പൊതുജനങ്ങൾക്ക് ഇന്ന് പ്രദർശനം കാണാൻ അവസരമുണ്ട്. ബംഗ്ലാദേശ്, ഒമാൻ, സൗദി,യെമൻ, മാലിദ്വീപ്, ഇറാക്ക്, ഉസ്‌ബെക്കിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളും ഉച്ചകോടിയിൽ സംബന്ധിക്കുന്നുണ്ട്.
കേരളം നേടും $100 കോടി
2016ലെ കണക്കനുസരിച്ച് ഇന്ത്യയിലെത്തുന്ന മെഡിക്കൽ വാല്യു ടൂറിസ്റ്റുകളിൽ (ആരോഗ്യ വിനോദ സഞ്ചാരികൾ) 57 ശതമാനമാണ് കേരളത്തിലെത്തുന്നത്. 1015 ശതമാനം പ്രതിവർഷ വളർച്ചയുമായി നിലവിൽ 20 കോടി ഡോളർ വരുമാനം കേരളം നേടുന്നു. 2020ഓടെ വരുമാനം 100 കോടി ഡോളറിൽ എത്തുമെന്നാണ് വിലയിരുത്തൽ.
കേരളത്തിന്റെ മികവുകൾ
18%