തിരുവനന്തപുരം: പ്രമുഖ വ്യവസായി ആർ.കെ.വി ദാമോദരന്റെ ഭാര്യയും ആർ.കെ.വി ഗ്രൂപ്പ് ഉടമയുമായ കനകക്കുന്ന് ആർ.കെ.വി റോഡ് റീത്ത നിവാസിൽ ആർ. സരോജിനി ദാമോദരൻ (94) നിര്യാതയായി. ഇന്ന് ഉച്ചയ്ക്ക് 2.30ഓടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു.
മക്കൾ: ഡോ. ഡി. രത്നകുമാർ (റിട്ട. ഡോ. ആർ.ബി.ഐ ആൻഡ് നബാർഡ്), ഡോ. റീത്ത സത്യേന്ദ്രൻ (റിട്ട. പ്രൊഫ. ഡിപ്പാർട്മെന്റ് ഒഫ് ഫിഷറീസ്, കേരള സർവകലാശാല), ഡി. ഉണ്ണികൃഷ്ണൻ, ഡി. ഗോപകുമാർ (ബിസിനസ്), ഡി. അശോക് കുമാർ (മാദ്ധ്യമപ്രവർത്തകൻ, ഡൽഹി), ഡി. സന്തോഷ് കുമാർ (സെക്രട്ടറി, ട്രിവാൻഡ്രം ക്ലബ്ബ്), പരേതരായ ഡി.രാധാകൃഷ്ണൻ, ഡി.രവികുമാർ, ക്യാപ്റ്റൻ ഡി. രാജ്കുമാർ, ഡി.അനിൽകുമാർ. മരുമക്കൾ: ഡോ. സത്യേന്ദ്രൻ (ഗോവിന്ദൻസ് ആശുപത്രി, തിരുവനന്തപുരം), ലത രത്നകുമാർ, സുധ രാജ്കുമാർ (റിട്ട. പ്രൊഫസർ, എസ്.എൻ കോളേജ്), അരുണ ഉണ്ണികൃഷ്ണൻ, ദീപ ഗോപകുമാർ, ഗൗരി അശോക് ദാമോദരൻ (മാദ്ധ്യമ പ്രവർത്തക, ഡൽഹി), രാജശ്രീ സന്തോഷ് (റിട്ട. മാനേജർ, എയർ ഇന്ത്യ, തിരുവനന്തപുരം). സംസ്കാരം നാളെ ( ജൂലായ് അഞ്ച് വെള്ളി.) വൈകിട്ട് 4.30ന് തൈക്കാട് ശാന്തികവാടത്തിൽ.