ചേരുവകൾ
തയാറാകുന്ന വിധം
ആദ്യമായി ചിക്കൻ ബ്രസ്റ്റ് കനമില്ലാതെ നീളത്തിൽ മുറിച്ചെടുക്കുക. ഒരു ചപ്പാത്തി റോളർ ഉപയോഗിച്ച് ചിക്കനൊന്ന് പരത്തിയെടുക്കുക. ചിക്കൻ നേരെ കിട്ടാൻ വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്ന
ത്. ചിക്കനിൽ മസാലകളെല്ലാം ചേർത്ത് മാരിനറ്റ് ചെയ്ത് 20 മിനിറ്റ് മാറ്റി വയ്ക്കുക. ഒരു ബൗളിൽ മൈദയും മുട്ടയും ഉപ്പുമിട്ട് നന്നായി മിക്സ് ചെയ്‌തെടുക്കുക. ചിക്കൻ കഷ്ണങ്ങൾ ഇതിൽ മുക്കി സ്‌ക്യൂവേറിൽ (കമ്പ്) കോർത്തെടുക്കുക. സമൂസ ഷിറ്റ് കട്ട് ചെയ്തതിൽ പൊതിഞ്ഞ് എടുത്ത് ചൂടായ എണ്ണയിൽ വറുത്തു കോരുക. ചിക്കൻ പൊട്ടിത്തെറിച്ചത് റെഡി. (എണ്ണ ചൂടായാൽ തീ കുറച്ചു വേണം ഫ്രൈ ചെയ്യാൻ, അല്ലെങ്കിൽ സമൂസ ഷീറ്റിന്റെ നിറം പെട്ടെന്ന് മാറാൻ ഇടയുണ്ട്.)