തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിലെ പരാജയത്തെതുടർന്ന് കോൺഗ്രസ് അദ്ധ്യക്ഷ പദം രാജിവച്ച രാഹുൽ ഗാന്ധിയുടെ തീരുമാനം മാതൃകാപരമെന്ന് കെ.സി.വേണുഗോപാൽ എം.പി. പ്രവർത്തക സമതിയിൽ അടക്കം അടിമുടി മാറ്റം വേണമെന്നും വേണുഗോപാൽ ആവശ്യപ്പെട്ടു. കോൺഗ്രസിൽ ഉടച്ചുവാർക്കൽ അനിവാര്യമാണെന്നും പുതിയ അദ്ധ്യക്ഷൻ വരുംവരെ രാഹുൽചുമതല നിറവേറ്റും. പ്രവർത്തക സമിതി ഉടൻ വിളിക്കുമെന്നും കെ.സി വേണുഗോപാൽ പറഞ്ഞു.
അതേസമയം പുതിയ അദ്ധ്യക്ഷനെ തിരഞ്ഞെടുക്കാനുള്ള ചർച്ചകളിലേക്ക് കോൺഗ്രസ് കടന്നു. പുതിയ കോൺഗ്രസ് അദ്ധ്യക്ഷനെ അടുത്തയാഴ്ച തിരഞ്ഞെടുക്കും. കഴിഞ്ഞ അഞ്ചുവർഷം ചെയ്തതിനെക്കാൾ പത്തിരട്ടി കരുത്തോടെ പോരാട്ടം തുടരുമെന്ന് രാഹുൽ ഗാന്ധി പറഞ്ഞു