രണ്ടാമതും ഗർഭിണിയായ ശേഷം ശേഷം തെന്നിന്ത്യൻ താരം സമീര റെഡ്ഡിയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഗർഭകാലം ആസ്വദിക്കുന്ന വിവിധ ചിത്രങ്ങളാണ് ഈ കാലയളവിൽ സമീര റെഡ്ഡി സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നത്. നിറവയറോടെ നിൽക്കുന്ന സമീരയുടെ ഗ്ലാമർ ചിത്രങ്ങൾ വിമർശനത്തിനും ഇടയാക്കിയിരുന്നു. വിമർശനങ്ങൾക്ക് മറുപടിയായി ബിക്കിനി ധരിച്ചുനിൽക്കുന്ന ചിത്രമാണ് താരം പോസ്റ്റ് ചെയ്തത്.
ഇപ്പോഴിതാ മുൻചിത്രങ്ങളെയെല്ലാം നിഷ്പ്രഭമാക്കി സമീര റെഡ്ഡിയുടെ ഏറ്റവും പുതിയ ചിത്രങ്ങൾ പുറത്തെത്തി. ഗർഭകാലത്തിന്റെ ഒൻപതാം മാസത്തിൽ താരത്തിന്റെ വെള്ളത്തിനടിയിൽ നിന്നുള്ള ചിത്രങ്ങളാണ് വൈറലാകുന്നത്.
സ്വിമ്മിങ് പൂളിൽ നിറവയറോടെയുള്ള സമീര റെഡ്ഡിയുടെ ചിത്രങ്ങൾ കണ്ട് ആരാധകർ ഞെട്ടിയിരിക്കുകയാണ്. ചിത്രം കണ്ട് നിലച്ചുപോകുന്നുവെന്നാണ് ചിലർ അഭിപ്രായപ്പെടുന്നത്.
"എന്റെ ഒമ്പതാം മാസത്തിലെ വയറിന്റെ സൗന്ദര്യം എനിക്ക് ആഘോഷിക്കണം. ഏറ്റവും ദുര്‍ബലമായ, ക്ഷീണിച്ച, ഭയന്ന, ഉത്തേജിപ്പിക്കുന്ന സമയം. അതേപോലെ ഏറ്റവും മനോഹരവുമായ സമയം. ഇത് നിങ്ങളുമായ പങ്കിടാൻ ഞാന്‍ ആഗ്രഹിക്കുന്നു. എനിക്കറിയാം ഇതിന്റെ പോസിറ്റീവിറ്റി പ്രതിധ്വനിക്കുമെന്ന്... കാരണം നമ്മളെല്ലാം ജീവിതത്തിലെ ഓരോ ഘട്ടത്തിലാണ്.. ജീവിതത്തിലെ ഈ വ്യത്യസ്ത ഘട്ടങ്ങളേയും അപൂർവമായ ശരീരത്തെയും നമ്മൾ നമ്മളെത്തന്നെ സ്‌നേഹിക്കുകയും അംഗീകരിക്കുകയും വേണം". ചിത്രം പങ്കുവച്ചുകൊണ്ട് സമീറ കുറിച്ചു.. ഫോട്ടോഷോപ്പ് ചെയ്യാത്ത, എഡിറ്റ് ചെയ്യാത്ത മേക്കപ്പ് ഇല്ലാത്ത ചിത്രങ്ങളാണ് താരം പങ്കുവച്ചിരിക്കുന്നത്.
നടി തന്നെയാണ് അമ്പരപ്പിക്കുന്ന ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്. ഈ ഫോട്ടോഷൂട്ട് ഒരുപാട് ആത്മവിശ്വാസം തന്നുവെന്നും കുടുംബാംഗങ്ങളുടെ പിന്തുണയോടെയാണ് ചെയ്യാനായതെന്നും സമീര പറഞ്ഞു.
2014–ലാണ് സമീറ വിവാഹിതയായത്. വ്യവസായി ആകാശ് വർദ്ധനാണ് ഭർത്താവ്. 2015–ൽ ഇവർക്ക് ഒരു മകൻ പിറന്നു. ഹാൻസ് എന്നാണു മകനു പേരിട്ടത്. ഇപ്പോൾ പെൺകുട്ടിക്കു വേണ്ടിയാണ് കാത്തിരിക്കുന്നത് എന്നു സമീറ ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു.
'ആഴമില്ലാത്തിടത്ത് നീന്തുന്നവർക്ക് അറിയാന്‍ പാകത്തിന് ആഴമുള്ള ആത്മാവായിരുന്നു അവളുടേത്. ഞാനെന്റെ നിറവയർഅസ്വദിക്കുന്നതില്‍ അസഹിഷ്ണുത കാണിക്കുന്നവര്‍ക്കുള്ള മറുപടിയാണിത്'- സമീറ കുറിച്ചു.