news

1. പൊലീസിന്റെ മൂന്നാം മുറ അവസാനിപ്പിക്കേണ്ട കാലം കഴിഞ്ഞു എന്ന് വി.എസ് അച്യുതാനന്ദന്‍. കേന്ദ്രീകൃത ലോക്കപ്പ് സംവിധാനം നടപ്പാക്കണം . മര്‍ദ്ദനം മിടുക്കായി കരുതുന്ന പൊലീസുകാര്‍ ഇന്നുണ്ട്. ചെയ്യുന്നത് കാടത്തം ആണെന്ന് അവര്‍ തിരിച്ചറിയണം. തിരുത്താന്‍ കഴിയാത്തവരെ സേനയില്‍ നിന്ന് പറഞ്ഞു വിടണം എന്നും വി.എസ് അച്യുതാനന്ദന്‍ വ്യക്തമാക്കി. അതേസമയം നെടുങ്കണ്ടം കസ്റ്റഡി മരണത്തില്‍ റിമാന്‍ഡ് റിപ്പോര്‍ട്ട് പുറത്ത്.





2. കേസില്‍ ആകെയുള്ളത് നാല് പ്രതികള്‍ എന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്. ഇതില്‍ രണ്ട് പ്രതികളുടെ അറസ്റ്റ് മാത്രമാണ് നടന്നത്. മറ്റ് രണ്ട് പ്രതികളും ഒളിവിലാണ്. ജൂണ്‍ 12 മുതല്‍ 15 വരെ രാജ്കുമാറിന് കസ്റ്റഡിയില്‍ ക്രൂരമര്‍ദ്ദനം ഏറ്റിരുന്നു. കാല്‍ വെള്ളകളിലും പാതത്തും അതിക്രൂരമായി മര്‍ദ്ദിച്ചു. സ്റ്റേഷന്‍ രേഖകളില്‍ അടക്കം ഉദ്യോഗസ്ഥര്‍ ക്രിത്രിമത്വം കാട്ടി എന്നും റിമാന്‍ഡ് റിപ്പോര്‍ട്ട്.അവശനിലയില്‍ ആയിട്ടും രാജ്കുമാറിന് മതിയായ ചികിത്സ ഒരുക്കിയില്ല.
3. ആവശ്യ സമയത്ത് ചികിത്സ ലഭ്യമാക്കാതെ ഇരുന്നതിനെ തുടര്‍ന്നാണ് ന്യുമോണിയ ബാധിതനായി രാജ്കുമാര്‍ മരിക്കാന്‍ ഇടയായത് എന്നും കണ്ടെത്തല്‍. ഒളിവിലുള്ള മൂന്നും നാലും പ്രതികള്‍ക്കായുള്ള അന്വേഷണം ഊര്‍ജിതമാക്കിയതായും ക്രൈംബ്രാഞ്ച്. പ്രതികള്‍ക്കെതിരെ കൊലപാതകം, കുറ്റകൃത്യം മറച്ചുവെക്കല്‍, തെളിവ് നശിപ്പിക്കല്‍, അനധികൃതമായി തടങ്കലില്‍ വെയ്ക്കല്‍ എന്നീ വകുപ്പുകള്‍.
4. പീരുമേട് ജയിലധികൃതര്‍ക്ക് വീഴ്ച പറ്റിയിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്ന് ജയില്‍ ഡിജിപി ഋഷിരാജ് സിംഗ്. കേസില്‍ പൊലീസുകാര്‍ കുറ്റക്കാരെന്ന് കണ്ടെത്തിയാല്‍ വകുപ്പ് തല നടപടിക്ക് ശുപാര്‍ശ ചെയ്യാമെന്ന് കംപ്ലെയ്ന്റ്സ് അതോറിറ്റി ചെയര്‍മാന്‍ ജസ്റ്റിസ് വി കെ മോഹനന്‍ അറിയിച്ചു.തെളിവെടുപ്പും വിശദമായ സിറ്റിംഗുകള്‍ക്കും ശേഷം റിപ്പോര്‍ട്ട് ആഭ്യന്തരവകുപ്പിന് സമര്‍പ്പിക്കുമെന്നും വി കെ മോഹനന്‍ വ്യക്തമാക്കി. അതേസമയം, അന്വേഷണത്തില്‍ തൃപ്തി ഇല്ല എന്ന് രാജ്കുമാറിന്റെ അമ്മ. സി.ബി.ഐ അന്വേഷണം വേണം എന്നും ആവശ്യം.
5. ബി.ജെ.പിക്കും ആര്‍.എസ്.എസിനും എതിരായ പോരാട്ടം ശക്തമാക്കും എന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ആര്‍.എസ്.എസിന് എതിരായ പരാമര്‍ശം ആശയങ്ങള്‍ക്ക് എതിരായ പോരാട്ടം ആണ്. കഴിഞ്ഞ അഞ്ച് വര്‍ഷം താന്‍ ചെയ്തതിനെ കാള്‍ പത്തിരട്ടി കരുത്തോടെ പോരാട്ടം തുടരും. താന്‍ നിലകൊള്ളുന്നത് കര്‍ഷകര്‍ക്കും പാവപ്പെട്ടവര്‍ക്കും ഒപ്പം. പ്രതികരണം, ഗൗരി ലങ്കേഷ് വധവുമായി ബന്ധപ്പെട്ട് ആര്‍.എസ്.എസിനെ അപമാനിച്ചു എന്ന അപകീര്‍ത്തി കേസില്‍ മുംബയ് കോടതിയില്‍ ഹാജരായ ശേഷം മാദ്ധ്യമ പ്രവര്‍ത്തകരോട്.
6. കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവച്ചതിന് എതിരായ വിമര്‍ശനങ്ങളെ കുറിച്ചുള്ള ചോദ്യത്തിന് ആക്രമണങ്ങള്‍ നടക്കുന്നുണ്ട്. അത് താന്‍ ആസ്വദിക്കുന്നു എന്നായിരുന്നു രാഹുലിന്റെ മറുപടി. അതേസമയം, രാഹുലിനെ പിന്തുണച്ച് അറിയിച്ച് കെ.സി വേണുഗോപാലും രംഗത്ത്. രാഹുല്‍ നല്‍കിയത്, അധികാര സ്ഥാനങ്ങള്‍ കടിച്ചു തൂങ്ങേണ്ടത് അല്ല എന്ന സന്ദേശം. കോണ്‍ഗ്രസില്‍ അടിമുടി മാറ്റം ഉണ്ടാകും . പ്രവര്‍ത്തക സമിതി ഉടച്ച് വാര്‍ക്കേണ്ടത് ആണ്. സ്ഥാനം ഒഴിഞ്ഞ് രാഹുല്‍ കാട്ടിയത് നല്ലമാതൃക എന്നും കെ.സി വേണുഗോപാല്‍ പ്രതികരിച്ചു.
7. ഈ മാസം 15 വരെ വൈദ്യുതി നിയന്ത്രണം ഉണ്ടാകില്ല എന്ന് കെ.എസ്.ഇ.ബി. 15ന് ശേഷം യോഗം ചേര്‍ന്ന് സ്ഥിതി വിലയിരുത്തും. നാഷണല്‍ ഗ്രിഡില്‍ നിന്നും 500 വാട്ട് വൈദ്യുതി കൊണ്ടുവരാന്‍ അനുമതി തേടി. വൈദ്യുതി ചാര്‍ജ് കൂട്ടാന്‍ റെഗുലേറ്ററി കമ്മിഷനോട് ആവശ്യപ്പെട്ടു. യൂണിറ്റിന് ശരാശരി 70 പൈസ കൂട്ടണം എന്നാണ് ആവശ്യപ്പെട്ടത്. സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം വേണ്ടി വന്നേക്കുമെന്ന് മന്ത്രി എം.എം. മണി പറഞ്ഞിരുന്നു. വൈദ്യുതി ചാര്‍ജ് വര്‍ദ്ധിപ്പിക്കേണ്ടി വന്നേക്കും എന്നും മന്ത്രി നിയമസഭയെ അറിയിച്ചു. സംസ്ഥാനത്തെ ഡാമുകളിലെ ജലനിരപ്പ് കുറവാണെന്നും മന്ത്രി . ഡാമുകളില്‍ വെള്ളം കുറവാണെന്ന് ജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടിയും നിയമസഭയില്‍ പറഞ്ഞിരുന്നു.
8. ഒന്നര ആഴ്ചത്തെ ആവശ്യത്തിന് ആയുള്ള വെള്ളം മാത്രമേ ഇപ്പോള്‍ അണക്കെട്ടുകളില്‍ ബാക്കിയുള്ളൂ എന്ന് മന്ത്രി വ്യക്തമാക്കി ഇരുന്നു. ജൂണില്‍ ലഭിക്കേണ്ട മഴയില്‍ 33 ശതമാനത്തിന്റെ കുറവാണ് ഉണ്ടായത്. ആവശ്യത്തിന് മഴ ലഭിച്ചില്ലെങ്കില്‍ ജലനിയന്ത്രണം അടക്കമുള്ള നടപടികള്‍ ആവശ്യമായി വരുമെന്ന് കൃഷ്ണന്‍കുട്ടി അറിയിച്ചിരുന്നു. ഈ സാഹചര്യത്തില്‍ ആണ് സംസ്ഥാനത്തെ വൈദ്യുതി നില അവലോകനം ചെയ്യുന്നതിന് ആയി കെ.എസ്.ഇ.ബിയിലെ ഉന്നത ഉദ്യോഗസ്ഥര്‍ യോഗം ചേര്‍ന്നത്. ജൂലായ് 15നകം കാലവര്‍ഷം ശക്തിപ്പെടും എന്നാണ് പ്രതീക്ഷിക്കുന്നത് എന്നും അതിനാലാണ് 15 വരെ ലോഡ്‌ഷെഡിംഗ് ഒഴിവാക്കുന്നത് എന്നും കെ.എസ്.ഇ.ബി ചെയര്‍മാന്‍ എന്‍.എസ് പിള്ള അറിയിച്ചു
9. കര്‍ദ്ദിനാളിന് എതിരായ നിലപാട് ഒരു വിഭാഗം വൈദികര്‍ ശക്തി പെടുത്തുന്നതിനിടെ സീറോ മലബാര്‍ സഭയുടെ അടിയന്തര സിനഡ് നാളെ ചേരും. കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ അധ്യക്ഷതയില്‍ ആണ് യോഗം. വൈദികര്‍ പരസ്യ പ്രതിഷേധം നടത്തിയ സാഹചര്യം യോഗത്തില്‍ ചര്‍ച്ച ആകും. വിമത വൈദികര്‍ എതിരെ നടപടി സ്വീകരിക്കണം എന്ന ആവശ്യംവും സിനഡില്‍ ഉയര്‍ന്നേക്കും. എറണാകുളം- അങ്കമാലി അതിരൂപതയിലെ സഹായ മെത്രാന്മാരെ തല്‍സ്ഥാനത്ത് നീക്കിയത് ആണ് വിമത പക്ഷത്തെ ചൊടിപ്പിച്ചത്.
10. അതേസമയം, റോമിലുള്ള ബിഷപ്പ് മാര്‍ ജേക്കബ് മനത്തോടത്ത് സിനഡില്‍ പങ്കെടുക്കില്ല. കര്‍ദ്ദിനാള്‍ പക്ഷത്തിന്റെ ആവശ്യം, വത്തിക്കാന്റെ തീരുമാനം എതിര്‍ത്ത് യോഗം ചേര്‍ന്ന വൈദികര്‍ക്ക് എതിരെ നടപടി വേണം എന്ന് . 250 ഓളം വൈദികര്‍ ആണ് കഴിഞ്ഞ ദിവസം കൊച്ചിയില്‍ ചേര്‍ന്ന വിമതയോഗത്തില്‍ പങ്കെടുത്തത്. അടിയന്തരമായി നാളെ സിനഡ് വിളിച്ചിരിക്കുന്നത്, അടുത്തമാസം വിപുലമായ സിനഡ് ചേരാന്‍ തീരുമാനിച്ചിതിന്റെ പശ്ചാത്തലത്തില്‍