binoy-

തിരുവനന്തപുരം: യുവതിയുടെ പീഡനപരാതിയിൽ ബിനോയ് കോടിയേരി മുംബയ് പൊലീസിന് മുന്നിൽ ഹാജരായി. മുൻകൂർ ജാമ്യം ലഭിച്ചതിന് പിന്നാലെ ഇന്നലെ രാത്രിയാണ് ബിനോയ് മുംബയിലെത്തിയത്.

ഓഷിവാര പൊലീസ് സ്റ്റേഷനിലെത്തിയ ബിനോയ് കോടിയേരി ജാമ്യ വ്യവസ്ഥകൾ പൂർത്തിയാക്കിയതിന് ശേഷം സ്റ്റേഷനിൽ നിന്ന് മടങ്ങി. ബിനോയ് കോടിയേരിയെ മുംബയ് പൊലീസ് ദിവസങ്ങളോളം തെരഞ്ഞിട്ടും കണ്ടെത്താനായിരുന്നില്ല. ഇതിനിടെയാണ് ഇന്നലെ തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് ബിനോയ് മുംബയിലേക്ക് പറന്നത്. ഒൻപത് മണിക്ക് പുറപ്പെടെണ്ട വിമാനത്തിലേക്ക് പോകാൻ വക്കീലുമായി എട്ട് മണിക്ക് തന്നെ വിമാനത്താവളത്തിൽ എത്തിയിരുന്നുവെങ്കിലും വിമാനം ഒരു മണിക്കൂർ വൈകിയാണ് പുറപ്പെട്ടത്.