ഇന്ത്യയും ബംഗ്ലാദേശും തമ്മിൽ ചൊവ്വാഴ്ച നടന്ന ലോകകപ്പ് മത്സരത്തിനിടെ ക്രിക്കറ്റ് ലോകത്തിലെ താരമായി മാറുകയായിരുന്നു ലണ്ടൻ സ്വദേശിയായ ചാരുലത പട്ടേൽ എന്ന 87കാരി. ലോകകപ്പ് മത്സരത്തിനിടെ ടിവി കാമറകൾ ഒപ്പിയെടുത്ത ഈ മുത്തശ്ശിയുടെ ക്രിക്കറ്റ് ആവേശമാണ് അവരെ ലോകമെങ്ങും അറിയപ്പെടുന്നവരാക്കിയത്.
36 വർഷങ്ങൾക്ക് മുൻപ് ലോർഡ്സിൽ ലോകത്തെ ഞെട്ടിച്ച് കപിലിന്റെ ചെകുത്താൻമാർ ലോകകിരീടം ഉയർത്തുമ്പോൾ ഗാലറിയിൽ അതിന് സാക്ഷിയായി ചാരുലത പട്ടേൽ ഉണ്ടായിരുന്നു. വീണ്ടുമൊരു ലോകകപ്പ് ഫൈനലിന് ലോർഡ്സ് വേദിയാകുമ്പോൾ കപിലിന്റെ സ്ഥാനത്ത് വിരാട് കോഹ്‌ലിയെ കാണാനാണ് ചാരുലത പട്ടേലിന്റെ ആഗ്രഹം. ആ ആഗ്രഹം നടക്കുമെന്നു തന്നെയാണ് മുത്തശ്ശി കരുതുന്നത്.
പേരക്കുട്ടി അഞ്ജലിക്കൊപ്പമാണ് ചാരുലത പട്ടേൽ ഇന്ത്യ-ബംഗ്ലാദേശ് മത്സരം കാണാനെത്തിയത്. ഗുജറാത്തിലാണ് ഈ മുത്തശ്ശിയുടെ വേരുകൾ. ദക്ഷിണാഫ്രിക്കയിൽ ജനിച്ച മുത്തശ്ശി 1974ലാണ് ഇംഗ്ലണ്ടിലെത്തുന്നത്. കടുത്ത ക്രിക്കറ്റ് ആരാധികയായ മുത്തശ്ശിയുടെ ഇഷ്ടതാരം മറ്റാരുമല്ല എം.എസി. ധോണിയാണ്. വിരാട് കോഹ്‌ലിയും രോഹിത് ശർമയുമാണ് ഇവരുടെ മറ്റ് പ്രിയതാരങ്ങൾ.
ചൊവ്വാഴ്ചത്തെ മത്സരത്തിന് ശേഷം ക്യാപ്ടൻ വിരാട് കോഹ്‌ലിയും മാൻ ഓഫ് ദ മാച്ച് രോഹിത് ശർമ്മ ഈ ആരാധികയ്ക്ക് അടുത്തെത്തി അനുഗ്രഹം വാങ്ങിയിരുന്നു. ഈ മുത്തശ്ശിയുമായി സംസാരിക്കുന്ന കോഹ്‌ലിയുടെ ചിത്രങ്ങളും വീഡിയോയും ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. കോഹ്‌ലിയേയും രോഹിത്തിനെയും ഇവർ അനുഗ്രഹിക്കുകയും ചെയ്തു.
ഇന്ത്യയുടെ ഇനിയുള്ള മത്സരങ്ങൾക്കുള്ള ടിക്കറ്റും കോഹ്‌ലി മുത്തശ്ശിക്ക് നൽകിയിട്ടുണ്ട്. കാണാനുള്ള ടിക്കറ്റും കോലി ഈ മുത്തശ്ശിക്ക് വാഗ്ദാനം നൽകി. മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്രയും ഇന്ത്യയുടെ തുടർന്നുള്ള മത്സരങ്ങൾ കാണാനുള്ള ടിക്കറ്റുകൾ വാഗ്ദാനം ചെയ്തിരുന്നു.
ജൂലൈ 14-ന് ലോർഡ്സ് ക്രിക്കറ്റ് സ്റ്റേഡിയത്തിന്റെ ഗ്രാൻഡ സ്റ്റാൻഡിൽ കപിൽദേവുയർത്തിയ ലോകകപ്പ് കോഹ്‌ലി ഏറ്റുവാങ്ങുമെന്ന പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ഓരോ ഇന്ത്യക്കാരനൊപ്പം ചാരുലത പട്ടേലും.
MUST WATCH: What happened when 87-year old Mrs. Charulata Patel met @ImRo45 & @imVkohli? 😊😍🙏🙌 - by @RajalArora
— BCCI (@BCCI) July 3, 2019
Find out here https://t.co/LErOOjsfs1 pic.twitter.com/Ka0zMxosso
How amazing is this?!
— Cricket World Cup (@cricketworldcup) July 2, 2019
India's top-order superstars @imVkohli and @ImRo45 each shared a special moment with one of the India fans at Edgbaston.#CWC19 | #BANvIND pic.twitter.com/3EjpQBdXnX