കൊച്ചി: മികച്ച വിലക്കുറവുമായി ജോളി സിൽക്‌സിൽ റിയൽ ആടി സെയിലിന് തുടക്കമായി. ഏറ്റവും പുതിയ വസ്‌ത്രങ്ങളുടെ വിപുലമായ ശ്രേണികൾ ആദായത്തോടെ സ്വന്തമാക്കാനുള്ള അവസരമാണ് റിയൽ ആടി സെയിൽ ഉപഭോക്താക്കൾക്ക് നൽകുന്നത്. കാഞ്ചീപുരം സാരികളുടെ അതിവിപുലമായ നിരയാണ് ഇക്കുറി ആടി സെയിലിന്റെ പ്രത്യേകത.
സാരി, ചുരിദാർ, ചുരിദാർ മെറ്റീരിയലുകൾ, കുർത്തി, ടോപ്പ് തുടങ്ങിയ ശ്രേണികളിൽ ലേഡീസ് ആൻഡ് ടീൻസ് വെയർ, കിഡ്‌സ് വെയർ, മെൻസ് വെയർ വിഭാഗങ്ങളിലെ വൈവിദ്ധ്യമാർന്ന പുതിയ കളക്ഷനുകൾ, പൈതൃകവും ഗുണമേന്മയും ഒന്നിക്കുന്ന സാരികളുടെയും പട്ടുവസ്‌ത്രങ്ങളുടെയും വലിയ ശേഖരം എന്നിവയും ആടി സെയിലിൽ അണിനിരത്തിയിരിക്കുന്നു. ആഘോഷങ്ങൾക്കും അഭിരുചികൾക്കും ഇണങ്ങിയ വസ്‌ത്രനിര വൻവിലക്കുറവിൽ ആടി സെയിലിലൂടെ സ്വന്തമാക്കാം.
ഫുട്‌വെയറുകൾ, ബാഗുകൾ, ഫർണീഷിംഗ് മെറ്റീരിയലുകൾ എന്നിവയുടെ വൈവിദ്ധ്യ കളക്ഷനുകളും ആടി സെയിലിലുണ്ട്. ആടി സെയിലിന്റെ ഭാഗമായി ജോളി സിൽക്‌സിന്റെ തൃശൂർ, അങ്കമാലി, കോട്ടയം, തിരുവല്ല, കൊല്ലം ഷോറൂമുകളിൽ പ്രത്യേക ഫ്ളോർ സജ്ജമാണ്.