കൊച്ചി: കേരളത്തിലെ പൊലീസ് സ്റ്റേഷനുകൾ മുഖ്യമന്ത്രി പിണറായി വിജയന്റെ കോൺസൻട്രേഷൻ ക്യാമ്പുകളാണെന്ന് ആരോപിച്ച് ബി.ജെ.പി നേതാവും അഭിഭാഷകനുമായ ബി. ഗോപാലകൃഷ്ണൻ. നെടുങ്കണ്ടം ചിട്ടി തട്ടിപ്പ് കേസിലെ പ്രതിയായ രാജ്‌കുമാർ പൊലീസ് മർദ്ദനത്തിൽ കൊല്ലപ്പെട്ട കേസിനെ സംബന്ധിച്ചായിരുന്നു ഗോപാലകൃഷ്ണന്റെ പ്രതികരണം.
കേസിന്റെ വിചാരണ കേരളത്തിന് പുറത്ത് വച്ചാണ് നടത്തേണ്ടതെന്നും കേന്ദ്ര ഏജൻസിയെ കൊണ്ട് കേസ് അന്വേഷിപ്പിക്കണമെന്നും ഗോപാലകൃഷ്ണൻ അഭിപ്രായപ്പെട്ടു. സംഭവത്തിൽ സി.പി.എമ്മിന് സാമ്പത്തിക താത്പര്യമാണ് ഉള്ളതെന്നും അത് പുറത്ത് വരേണ്ടതാണെന്നും ഗോപാലകൃഷ്ണൻ അഭിപ്രായപ്പെട്ടു.
രാജ്‌കുമാറിന്റെ കസ്റ്റഡി കൊലയെ തുടർന്ന് നെടുങ്കണ്ടം സ്റ്റേഷനിലെ മുൻ എസ്.ഐ സാബു. പൊലീസ് ഡ്രൈവർ സജീവ് ആന്റണി എന്നിവരെ ക്രൈം ബ്രാഞ്ച് കസ്റ്റഡിയിൽ എടുത്തിരുന്നു. രാജ്‌കുമാറിന്റെ കൊലപാതകത്തിൽ പങ്കാളികളായ ഒരു എ.എസ്.ഐയും പൊലീസുകാരനും ഇപ്പോഴും ഒളിവിലാണ്. ഇവരെ കണ്ടെത്താനുള്ള ശ്രമങ്ങൾ അന്വേഷണ സംഘം ഊർജിതമാക്കിയിട്ടുണ്ട്.