തിരുവനന്തപുരം: സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന യുവാക്കൾക്കായി കനറാ ബാങ്ക് നടത്തുന്ന സൗജന്യ കമ്പ്യൂട്ടർ പരിശീലന പരിപാടിയിലെ 98, 99 ബാച്ചുകളുടെ ഉദ്ഘാടനം ബാങ്കിന്റെ സർക്കിൾ ഓഫീസിൽ നടന്ന ചടങ്ങിൽ വി.എസ്. ശിവകുമാർ എം.എൽ.എ നിർവഹിച്ചു. കനറാ ബാങ്ക് ജനറൽ മാനേജർ ജി.കെ. മായ, ഡെപ്യൂട്ടി ജനറൽ മാനേജർ എസ്. സന്തോഷ് കുമാർ, ഇൻസ്‌റ്റിറ്റ്യൂട്ട് ഡയറക്‌ടർ എസ്. മഹാദേവൻ എന്നിവർ സംസാരിച്ചു.
2001 മുതൽ തിരുവനന്തപുരത്ത് പ്രവർത്തിക്കുന്നതാണ് കനറാ ബാങ്ക് ഇൻസ്‌റ്റിറ്റ്യൂട്ട് ഒഫ് ഇൻഫർമേഷൻ ടെക്‌നോളജി (സി.ബി.ഐ.ഐ.ടി). ഇതുവരെ ഏകദേശം 4,200 പേർക്ക് പരിശീലനം നൽകി. അതിൽ, 94 ശതമാനം പേർ ഇന്ത്യയിലും വിദേശത്തുമായി വിവിധ കമ്പനികളിൽ ജോലി നേടി.
ഫോട്ടോ:
കനറാ ബാങ്ക് നടത്തുന്ന സൗജന്യ കമ്പ്യൂട്ടർ പരിശീലന പരിപാടിയിലെ 98, 99 ബാച്ചുകളുടെ ഉദ്ഘാടനം ബാങ്കിന്റെ സർക്കിൾ ഓഫീസിൽ നടന്ന ചടങ്ങിൽ വി.എസ്. ശിവകുമാർ എം.എൽ.എ നിർവഹിക്കുന്നു.