മുംബയ്: കഴിഞ്ഞ സാമ്പത്തിക വർഷം (2018-19) ഇന്ത്യയിലെ ബാങ്കുകൾ റിപ്പോർട്ട് ചെയ്‌തത് 71,543 കോടി രൂപയുടെ തട്ടിപ്പ്. 73 ശതമാനം വർദ്ധനയാണ് തട്ടിപ്പ് തുകയുടെ മൂല്യത്തിലുണ്ടായത്. 2017-18ൽ തട്ടിപ്പ് 41,167 കോടി രൂപയുടേതായിരുന്നുവെന്ന് റിസർവ് ബാങ്ക് ചീഫ് ജനറൽ മാനേജർ ജയന്ത് ദാസ് പറഞ്ഞു. 50 കോടി രൂപയോ അതിനു മുകളിലോ തട്ടിപ്പ് നടന്ന കേസുകൾ മൊത്തം കേസുകളുടെ ഒരു ശതമാനം മാത്രമാണ്. പ്രതിവർഷം ശരാശരി 35,000 കോടി രൂപയുടെ തട്ടിപ്പുകളാണ് ഇന്ത്യൻ ബാങ്കുകൾ രേഖപ്പെടുത്തുന്നത്. 2014-15ൽ ഇതുവരെ 1.74 ലക്ഷം കോടി രൂപയുടെ തട്ടിപ്പുകൾ ബാങ്കുകളിൽ നടന്നു.