വാഴ്സ : പോളണ്ടിൽ നടന്ന പൊസ്നാൻ അത്ലറ്റിക് ഗ്രാൻപ്രീയിൽ ഇന്ത്യൻ താരം ഹിമദാസിന് 200 മീറ്ററിൽ സ്വർണം. 23.65 സെക്കൻഡിൽ ഓടിയെത്തിയാണ് ഹിമ പൊന്നണിഞ്ഞത്. ഹിമയ്ക്കൊപ്പം മത്സരിച്ച മലയാളി താരം വി.കെ. വിസ്മയ 23.75 സെക്കൻഡിൽ ഓടിയെത്തി വെങ്കലം നേടി.
പുരുഷൻമാരുടെ 200 മീറ്ററിൽ മലയാളിതാരം മുഹമ്മദ് അനസ് 20.75 സെക്കൻഡിൽ ഫിനിഷ് ചെയ്ത് വെങ്കലം നേടി. 400 മീറ്ററിൽ കെ.എസ്. ജീവന് വെങ്കലം ലഭിച്ചു. പുരുഷ ഷോട്ട്പുട്ടിലെ ദേശീയ റെക്കാഡിനുടമ തേജീന്ദർ പാൽസിംഗ് വെങ്കലം നേടി.