dhoni-retirement

ലോർഡ്സ് : മുൻ നായകനും ഇന്ത്യൻ വിക്കറ്റ് കീപ്പറുമായ എം.എസ്. ധോണി ലോകകപ്പ് കഴിയുന്നതോടെ വിരമിക്കൽ പ്രഖ്യാപിക്കും എന്ന വാർത്തകൾ സത്യമോ?​ എന്നാൽ വിരമിക്കലിനെക്കുറിച്ച് ധോണി തന്നെ ചിലസൂചനകൾ നൽകുന്നതായാണ് റിപ്പോർട്ടുകൾ. ഇന്ത്യൻ ടീമിൽ നിന്ന് ഇതുവരെ സൂചനകളൊന്നും ലഭിച്ചിട്ടില്ലെങ്കിലും ബി.സി.സി.ഐ വൃത്തങ്ങളും മറ്റും വിരമിക്കൽ സൂചന നല്‍കുന്നുണ്ട്.

ലോകകപ്പിൽ ഇതുവരെയുള്ള ധോണിയുടെ പ്രകടനങ്ങളും താരം നൽകുന്ന സൂചനകളും വിരമിക്കലിലേക്കാണ് വിരൽ ചൂണ്ടുന്നത്. പുറത്തു വരുന്ന വാർത്തൾ വിശ്വാസത്തിലെടുത്താൽ ഈ ലോകകപ്പോടെ ഇന്ത്യ കണ്ട് ഏറ്റവും മികച്ച നായകൻമാരിലൊരാൾ കളി മതിയാക്കും.

ലോകകപ്പിൽ തന്റെ ബാറ്റിൽപോലും ധോണി വിരമിക്കലിന്റെ സൂചന നൽകുന്നുണ്ടെന്നാണ് വിലയിരുത്തൽ. പൊതുവെ തന്റെ വികാരങ്ങൾ പുറത്ത് കാണിക്കുന്ന ശീലം ധോണിക്കില്ല. ഈ ലോകകപ്പിൽ തന്റെ വിരമിക്കലിന്റെ സൂചന ധോണി നൽകുന്നത് തന്റെ ബാറ്റുകളിലൂടെയാണ്.

ഇന്ത്യയുടെ ഇതുവരെയുള്ള കളികൾ ശ്രദ്ധിച്ചാൽ ഓരോ കളിക്കും ധോണി ഉപയോഗിച്ചത് വ്യത്യസ്തമായ ബാറ്റുകളാണെന്ന് കാണാം. തന്റെ കരിയറിലുടനീളം സ്‌പോൺസർ ചെയ്ത ബ്രാൻഡികളുടെ ബാറ്റുകളാണിത്. എസ്.ജി മുതൽ ബാസ് വരെയുള്ള ബാറ്റുകൾ ധോണി ഇതുവരെ ഉപയോഗിച്ചു. മുംബൈ മിററിന്റെ റിപ്പോർര്‍ട്ട് പ്രകാരം ധോണിയുടെ അടുത്ത സുഹൃത്തും മാനേജരുമായ അരുൺ പാണ്ഡെ പറയുന്നത് ഇതിലൂടെ തന്നെ ഇതുവരെ പിന്തുണച്ചവർക്കുള്ള നന്ദി പറയുകയാണ് ധോണി എന്നാണ്.

bats

”ധോണി വേറെ വേറെ ബ്രാന്റുകളുടെ വേറെ വേറെ ബാറ്റുകളാണ് കളിക്കാൻ ഉപയോഗിക്കുന്നത്. അവരിൽ നിന്നും കാശും വാങ്ങുന്നില്ല. അവർക്ക് നന്ദി പറയാൻ അവൻ ആഗ്രഹിക്കുന്നു” പാണ്ഡെ പറയുന്നു. ”അവന് കാശിന്റെ ആവശ്യമില്ല. അത് ധാരാളമുണ്ട്. ആ ബാറ്റുകൾ കൊണ്ട് കളിക്കുന്നത് ഒരു സന്ദേശമാണ്. ബാസ് അവന്റെ തുടക്കം മുതൽ ഒപ്പമുണ്ട്. എസ്.ജിയും നല്ല പിന്തുണ നല്‍കിയിരുന്നു.” പാണ്ഡെ കൂട്ടിച്ചേർത്തു.