പല ആവശ്യങ്ങൾക്കായി വിവിധതരം കംപ്യൂട്ടറുകളാണ് ഉപയോഗിക്കുക. അവ ഏതൊക്കെയെന്ന് നോക്കാം
ഹൈബ്രിഡ് കംപ്യൂട്ടർ
അനലോഗ് കംപ്യൂട്ടറിന്റെയും ഡിജിറ്റൽ കംപ്യൂട്ടറിന്റെയും സ്വഭാവ സവിശേഷതകൾ ചേർന്ന് രൂപംകൊടുത്ത കംപ്യൂട്ടർ.
പോർട്ടബിൾ കംപ്യൂട്ടർ
വഹിച്ചുകൊണ്ടുപോകാൻ കഴിയുന്നവയാണിവ. ലാപ്ടോപ്, സ്മാർട്ട് ഫോൺ എന്നിവ ഉദാഹരണങ്ങളാണ്.
മിനി കംപ്യൂട്ടർ
ശാസ്ത്രീയമായ കാര്യങ്ങൾക്കും ചെറിയ വ്യാപാരങ്ങൾക്കും ഉപയോഗിക്കുന്നു. ആദ്യത്തെ മിനി കംപ്യൂട്ടർ -പി.ഡി.പി. 1
മെയിൻ ഫ്രെയിം കംപ്യൂട്ടർ
വലിയ കംപ്യൂട്ടറുകൾ ഇവയ്ക്ക് ചെലവും കൂടുതലാണ്. വ്യവസായ സ്ഥാപനങ്ങൾ, റെയിൽവേ, ബാറ്റുകൾ, ഐ.ടി കമ്പനികൾ എന്നിവിടങ്ങളിൽ ഉപയോഗിക്കുന്നു. ഐ.ബി.എം ആണ് ആദ്യത്തെ മെയിൻ ഫ്രെയിം കംപ്യൂട്ടർ.
ഡിജിറ്റൽ കംപ്യൂട്ടർ
ബൈനറി സിസ്റ്റം ഉപയോഗിച്ച് പ്രവർത്തിക്കുന്നു. മാർക്ക് 1 ആണ് ആദ്യത്തെ ഡിജിറ്റൽ കംപ്യൂട്ടർ. 5 തരം ഡിജിറ്റൽ കംപ്യൂട്ടറുകളുണ്ട്.
സൂപ്പർ കംപ്യൂട്ടർ
സങ്കീർണമായ ജോലികൾ ചെയ്യാൻ ഉപയോഗിക്കുന്നു. ആണവ പരീക്ഷണം, കാലാവസ്ഥാ പ്രവചനം, ബഹിരാകാശ ഗവേഷണം എന്നീ അതി സങ്കീർണ മേഖലകളിൽ ഉപയോഗിക്കുന്നു. സീമോർ ലേക ആണ് സൂപ്പർ കംപ്യൂട്ടറിന്റെ പിതാവ്.
അനലോഗ് കംപ്യൂട്ടർ
കൃത്യത കുറഞ്ഞ കംപ്യൂട്ടറുകൾ. ഇവ അളവുകളെ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്നവയാണ്. മർദ്ദം, താപനില, വേഗത, വോൾട്ടേജ് എന്നിവയുടെ അളവുകൾ അളക്കാൻ ഇവ ഉപയോഗിക്കുന്നു. ഉദാഹരണം : സീസ്മോഗ്രാഫ്, വോൾട്ട് മീറ്റർ, ബാരോമീറ്റർ.
കമ്പ്യൂട്ടറിന്റെ ഘടകങ്ങളെ രണ്ടായി തിരിച്ചിരിക്കുന്നു
1. ഹാർഡ് വെയർ
കംപ്യൂട്ടറുമായി ബന്ധപ്പെട്ട് കാണാനും തൊട്ടറിയാനും കഴിയുന്ന യന്ത്രഭാഗങ്ങൾ, കംപ്യൂട്ടറിന്റെ ഭൗതിക ശരീരം എന്നറിയപ്പെടുന്നു.
ഉദാ: കീബോർഡ്, മൗസ്, മോണിറ്റർ.
2.സോഫ്റ്റ്വെയർ
സ്പർശിക്കാൻ സാധിക്കാത്ത ഭാഗങ്ങൾ. കംപ്യൂട്ടറിന്റെ ആത്മാവ് എന്ന് വിളിക്കുന്നു. കംപ്യൂട്ടറിന്റെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്ന പ്രോഗ്രാമുകൾ ആണിവ.
ഉദാ: എം.എസ് ഓഫീസ്, മീഡിയ പ്ളയർ, എം.എസ് പെയ്ന്റ്