ബാർലി ക്ഷീണമുള്ളപ്പോൾ മാത്രം കഴിക്കാനുള്ളതെന്ന് കരുതരുത്. കുട്ടികൾക്കെന്തിനാ ബാർലി എന്നും ചിന്തിക്കരുത്. ബാർലി കുട്ടികൾക്ക് നൽകുന്ന ചില ഗുണങ്ങൾ: എല്ലുകൾക്ക് ആരോഗ്യവും കരുത്തും നൽകാൻ മികച്ചത്. ശരീരത്തിലെ വിഷാംശം പുറന്തള്ളും. മികച്ച രോഗപ്രതിരോധശേഷി നൽകും. ഇരുമ്പ്, കാൽസ്യം, കോപ്പർ തുടങ്ങിയവ ബാർലിയിൽ ധാരാളം അടങ്ങിയിട്ടുണ്ട്. നാരുകൾ ധാരാളമുള്ളതിനാൽ, ദഹനം സുഗമമാക്കും. കുഞ്ഞുങ്ങളിൽ ഇടയ്ക്കിടെ ഉണ്ടാവുന്ന വയറു വേദനയ്ക്ക് മികച്ച പ്രതിവിധിയുമാണ്. അണുബാധകളിൽ നിന്ന് സംരക്ഷിക്കും.
ബാർലി കഴുകിയ ശേഷം ആവശ്യത്തിന് വെള്ളമൊഴിച്ച് ഒരു രാത്രി മുഴുവൻ കുതിർക്കണം. അടുത്ത ദിവസം രാവിലെ കുതിർത്തുവച്ച വെള്ളത്തോട് കൂടിത്തന്നെ സൂപ്പ് തയാറാക്കി നൽകാം. അമിതവണ്ണവും അമിത ഭക്ഷണശീലവുമുള്ള കുട്ടികൾക്ക് ബാർലി നൽകുന്നത് ഗുണം ചെയ്യും. ബീറ്റാഗ്ലൂക്കാൻ ഫൈബർ കൊണ്ട് സമ്പുഷ്ടമായ ബാർലി വിശപ്പ് കുറയ്ക്കും. കലോറി കുറവാണ് കൊഴുപ്പിനെയും ഇല്ലാതാക്കും.