rashidkhan

ലീഡ്‌സ്: വെസ്റ്റിൻഡീസുമായുള്ള മത്സരത്തിനിടെ അഫ്ഗാൻ ബൗളർ റാഷിദ് ഖാന്റെ വിചിത്രമായ നോട്ടത്തെക്കുറിച്ചാണ് ക്രിക്കറ്റ് ലോകത്തെ ഇപ്പോഴത്തെ സംസാരം. പന്ത് ബാറ്റ്‌സ്മാൻ ലോങ് ഓണിലേക്ക് അടിച്ചകറ്റിയപ്പോഴായിരുന്നു സംഭവം.

പന്ത് എങ്ങോട്ടാണ് പോകുന്നതെന്ന് അറിയാനായി റാഷിദ് നിന്നിടത്തു നിന്നും തല പിന്നോട്ട് തിരിച്ച് നോക്കുകയായിരുന്നു. ഇതിന്റെ വീഡിയോയും ചിത്രങ്ങളും ട്രോളുകളായി മാറിയിരിക്കുകയാണ്.

അതേസമയം, ആശ്വാസ ജയം പോലുമില്ലാത അഫ്ഗാനിസ്ഥാൻ ലോകകപ്പിൽ നിന്നും മടങ്ങുന്നു. വെസ്റ്റിൻഡീസിനെതിരെ 312 എന്ന വിജയലക്ഷ്യവുമായി ഇറങ്ങിയ അഫ്ഗാന്റെ ഇന്നിംഗ്സ് 288 റൺസിൽ അവസാനിക്കുകയായിരുന്നു. അവസാന പന്തിലാണ് അഫ്ഗാന് 10-ാം വിക്കറ്റ് നഷ്ടമായത്. ഇതോടെ വെസ്റ്റിൻഡീസ് 23 റൺസിന് വിജയിച്ചു.

( - : pic.twitter.com/GjUnlQre0p

— ICC (@ICC) July 4, 2019