payyambalam

തി​രു​വ​ന​ന്ത​പു​രം​:​ ​പയ്യാമ്പലം എന്ന് പേരിട്ട പുതിയ കവിതാ സമാഹാരവുമായി മന്ത്രി ജി സുധാകരൻ. കണ്ണൂരിലെ പയ്യാമ്പലത്തെ സർക്കാർ ഗസ്റ്റ് ഹൗസിലിരുന്ന് എഴുതിയ കവിതകളാണ് പുതിയ സമാഹാരത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. പയ്യാമ്പലത്തെത്തിയാൽ ഒരുവശത്ത് കടലിരമ്പവും മറുവശത്ത് ശ്മശാനത്തിന്റെ മഹാ മൗനവും ആണ്. ഈ അന്തരീക്ഷമാണ് കവിതയ്കക്ക് പ്രചോദനമായതെന്നും കവി പറയുന്നു. കാ​ലി​ക​പ്ര​സ​ക്ത​മാ​യ​ ​വി​ഷ​യ​ങ്ങ​ളെ​ ​കാ​വ്യ​രൂ​പ​ത്തി​ൽ​ ​അ​വ​ത​രി​പ്പി​ക്കു​ന്ന​താ​ണ് ​മ​ന്ത്രി​ ​ജി.​സു​ധാ​ക​ര​ന്റെ​ ​ക​വി​മ​ന​സ്.​ ​വ്യ​വ​സ്ഥാ​പി​ത​മാ​യ​ ​ച​ട്ട​ക്കൂ​ടു​ക​ൾ​ക്കു​ള്ളി​ൽ​ ​നി​ൽ​ക്കാ​തെ​ ​ത​ന്റേ​താ​യ​ ​എ​ല്ലാ​ ​സ്വാ​ത​ന്ത്ര്യ​ങ്ങ​ളും​ ​സ​ങ്കേ​ത​ങ്ങ​ളും​ ​ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യാ​ണ് ​അ​ദ്ദ​ഹം​ ​ക​വി​ത​ക​ൾ​ ​ര​ചി​ക്കാ​റു​ള്ള​ത്.​ ​പ​ല​പ്പോ​ഴും​ ​പ​ല​വി​ധ​ ​വി​മ​ർ​ശ​ന​ങ്ങ​ൾ​ ​അ​വ​ ​ക്ഷ​ണി​ച്ചു​വ​രു​ത്താ​ൻ​ ​കാ​ര​ണ​വും​ ​അ​താ​ണ്.


രാ​ഷ്ട്രീ​യ​ക്കാ​ര​ന്റെ​യും​ ​പൊ​തു​മ​രാ​മ​ത്ത് ​മ​ന്ത്രി​യു​ടെ​യും​ ​ക​ടു​ത്ത​ ​തി​ര​ക്കു​ക​ളൊ​ന്നും​ ​ത​ന്റെ​ ​സ​ർ​ഗ​പ്ര​തി​ഭ​യെ​ ​ബാ​ധി​ച്ചി​ല്ലെ​ന്ന് ​വീ​ണ്ടും​ ​തെ​ളി​യി​ക്കു​ക​യാ​ണ് ​ജി.​സു​ധാ​ക​ര​ൻ.​ കാ​ല​ത്തി​ന്റെ​ ​ശ​ക്ത​മാ​യ​ ​കു​ത്തൊ​ഴു​ക്കി​നെ​യും​ ​അ​തി​ലൊ​ഴു​കി​ ​ന​ഷ്ട​മാ​വു​ന്ന​ ​ന​ന്മ​യും​ ​പ്ര​പ​ഞ്ച​ ​സൗ​ന്ദ​ര്യ​വു​മെ​ല്ലാം​ ​വ​ര​ച്ചു​കാ​ട്ടു​ക​യാ​ണ് ​ക​വി​ ​ഈ​ ​ക​വി​ത​ക​ളി​ലൂ​ടെ.

payyambalam

കോ​ഴി​ക്കോ​ട് ​ഒ​ലീ​വ് ​പ​ബ്ളി​ക്കേ​ഷ​ൻ​സാ​ണ് ​പ്ര​സാ​ധ​ക​ർ.​ ​പ​യ്യാ​മ്പ​ലം,​ ​പു​ത്ത​ൻ​ ​മ​നോ​ഹ​ര​ ​ശ​ക്തി​ബിം​ബം,​ഒ​രു​ ​നി​രൂ​പ​ക​നോ​ട്,​ ​ഉ​ണ​രു​ന്ന​ ​ഓ​ർ​മ്മ​ക​ൾ,​ ​അ​ല​യു​ന്ന​ക​ല​ങ്ങ​ളി​ൽ,​ ​മൃ​ഗം,​ ​ഉ​പ്പും​പു​ളി​യും​ ,​കാ​ണാ​ത്ത​ക​ണ്ണു​നീ​ർ,​ ​ഏ​താ​ണു​സ​ത്യം​ ​!​അ​സ​ത്യം​?​ ​തു​ട​ങ്ങി​യ​ ​ക​വി​ത​ക​ളാ​ണ് ​പു​സ്ത​ക​ത്തി​ലു​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്.​ ​വി​ദ്യാ​ഭ്യാ​സ​ ​മ​ന്ത്രി​ ​സി.​ര​വീ​ന്ദ്ര​നാ​ഥാണ് അവതാരി​ക എഴുതി​യി​ട്ടുള്ളത്. സി.​പി.​എം​ ​പോ​ളി​റ്റ്ബ്യൂ​റോ​ ​അം​ഗം​ ​എം.​എ.​ബേ​ബി​യു​ടെ ആസ്വാദനകുറി​പ്പും ഉണ്ട്.

തൈ​ക്കാ​ട് ​കെ.​എ​സ്.​ടി.​എ​ ​ഹാ​ളി​ൽ​ ​ന​ട​ന്ന​ ​ച​ട​ങ്ങി​ൽ ​ ​'​പ​യ്യാ​മ്പ​ലം​'​ ​സി.​പി.​എം​ ​പോ​ളി​റ്റ്ബ്യൂ​റോ​ ​അം​ഗം​ ​എം.​എ.​ ​ബേ​ബി​ ​പ്ര​കാ​ശ​നം​ ​ചെ​യ്തു.​ ​ക​വി​ ​പ്ര​ഭാ​വ​ർ​മ​ ​ആ​ദ്യ​പ്ര​തി​ ​ഏ​റ്റു​വാ​ങ്ങി.​ ​​ ​പ്ര​തി​പ​ക്ഷ​ ​ഉ​പ​നേ​താ​വ് ​എം.​കെ​ ​മു​നീ​ർ​ ​അ​ദ്ധ്യ​ക്ഷ​നാ​യി​രു​ന്നു.​ ​മ​ന്ത്രി​ ​രാ​മ​ച​ന്ദ്ര​ൻ​ ​ക​ട​ന്ന​പ്പ​ള്ളി,​ ​അ​നി​ൽ​ ​അ​ക്ക​ര​ ​എം.​എ​ൽ.​എ,​ ​പെ​രി​ങ്ങ​നാ​ട് ​എ​സ്.​രാ​ജ​ൻ​ ​എ​ന്നി​വ​ർ​ ​സം​സാ​രി​ച്ചു.​ ​പ്ര​സാ​ധ​ക​രാ​യ​ ​ഒ​ലി​വ് ​പ​ബ്ലി​ക്കേ​ഷ​ന്റെ​ ​എ​ഡി​റ്റ​ർ​ ​എം.​എ​ ​ഷ​ഹ​നാ​സ് ​സ്വാ​ഗ​ത​വും​ ​ജി.​സു​ധാ​ക​ര​ൻ​ ​ന​ന്ദി​യും​ ​പ​റ​ഞ്ഞു.​ ​പ​യ്യാ​മ്പ​ലം,​ ​