mdmk

ചെന്നെെ: എം.ഡി.എം.കെ(മറുമലർച്ചി ദ്രാവിഡ മുന്നേറ്റ കഴകം)​ നോതാവ് വെെകോയ്‌ക്ക് (വി.ഗോപാലസ്വാമി)​ ഒരു വർഷത്തെ തടവുശിക്ഷ വിധിച്ച് ചെന്നൈ കോടതി. നിരോധിത സംഘടനയായ എൽ.ടി.ടി.ഇക്ക് അനുകൂല പരാമർശം നടത്തിയെന്ന കേസിലാണ് വൈകോയെ കോടതി ഒരു വർഷത്തെ തടവിനും 10,000 രൂപ പിഴയും വിധിച്ചത്.

2009ൽ നടത്തിയ തന്റെ പുസ്തക പ്രകാശത്തിനിടെ നടത്തിയ പ്രസംഗത്തിന്റെ പേരിലാണ് രാജ്യദ്രോഹക്കുറ്റത്തിന് ശിക്ഷ വിധിച്ചത്. ശ്രീലങ്കയിൽ തമിഴ്പുലികൾക്കെതിരായ സൈനിക നടപടി നിറുത്തിയില്ലെങ്കിൽ ഇന്ത്യ ഒറ്റ രാജ്യമായി തുടരില്ലെന്ന് പ്രസംഗത്തിൽ വൈകോ പറഞ്ഞത്.

ജൂലൈ 18-ന് നടക്കുന്ന രാജ്യസഭാ തിരഞ്ഞെടുപ്പിൽ രാജ്യസഭാ സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കാനിരിക്കെയാണ് കോടതി വിധി പുറത്തുവന്നിരിക്കുന്നത്. മുൻപ് മൂന്ന് തവണ രാജ്യസഭാ പ്രതിനിധിയായി ചുമതലയേറ്റ വൈക്കോ 15 വർഷത്തിനു ശേഷമാണ്‌ രാജ്യസഭയിലേക്ക് വിധി തേടുന്നത്.