budget-

ന്യൂഡൽഹി: 2022ഓടെ രാജ്യത്തെ എല്ലാവർക്കും സ്വന്തമായി വീട് ഉറപ്പാക്കുന്ന പദ്ധതി നടപ്പിലാക്കുമെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ പറഞ്ഞു. ഇതിന്റെ ഭാഗമായി 1.95 കോടി വീടുകൾ രാജ്യത്തൊട്ടാകെ നിർമ്മിക്കുമെന്നും ധനമന്ത്രി കൂട്ടിച്ചേർത്തു. എല്ലാ കർഷകർക്കും വൈദ്യുതിയും പാചകവാതകവും ഉറപ്പുവരുത്തും. ചെറുകിട വ്യാപാരികൾക്കായി പെൻഷൻ പദ്ധതിയായി പ്രധാനമന്ത്രി കരംയോഗി മാൻദണ്ഡ് പെൻഷൻ പദ്ധതി പ്രഖ്യാപിച്ചു. 1.5 കോടി രൂപയിൽ കുറവ് വിറ്റുവരവുള്ള ചെറുകിട കച്ചവടക്കാർക്കാണു ഈ പദ്ധതി പ്രയോജനപ്പെടുക.