ന്യൂഡൽഹി: ഡിജിറ്റൽ ഇന്ത്യ പദ്ധതിക്ക് കരുത്തു പകരുന്നതിന്റെ ഭാഗമായി രാജ്യത്തെ എല്ലാ പഞ്ചായത്തുകളിലും ഇന്റർനെറ്റ് സൗകര്യം ഒരുക്കാൻ പദ്ധതി ആവിഷ്കരിക്കുമെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ പറഞ്ഞു. കൂടാതെ ഗ്രാമീണ ഡിജിറ്റൽ സാക്ഷരത മിഷൻ വിപുലീകരിക്കും. എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ഇന്റർനെറ്റ് ഉറപ്പാക്കും. കൗശൽ വികാസ് യോജന വഴി ഒരു കോടി യുവാക്കൾക്ക് പരിശീലനം. തൊഴിൽ നിയമങ്ങള്‍ ഏകോപിപ്പിച്ച് നാല് കോഡുകളാക്കും.തൊഴിൽ മേഖലയിലെ നിർവചനങ്ങൾ ഏകീകരിക്കും. സ്റ്റാർട്ടപ്പുകൾക്കായി പ്രത്യേക ടിവി ചാനൽ ആരംഭിക്കാനും പദ്ധതിയുണ്ട്.