ന്യൂയോർക്ക് : രണ്ട് വർഷത്തെ പ്രണയത്തിനൊടുവിൽ അമേരിക്കയിലെ ഒഹിയോയിൽ ജോണും ഫില്ലിയും വിവാഹിതരാകുന്നു. പ്രണയിക്കുന്നവർ വിവാഹം കഴിക്കുന്നത് സ്വാഭാവികമല്ലേ, അതിലെന്താ ഇത്ര കൗതുകമെന്ന് ചിന്തിക്കാൻ വരട്ടെ. വരൻ ജോണിന്റെ പ്രായം 100, വധു ഫില്ലിസിന് 102 വയസ്.
ഒഹിയോയിൽവച്ച് കണ്ടുമുട്ടിയ ഇരുവരും കഴിഞ്ഞ രണ്ട് വർഷമായി ഡേറ്റിംഗിലായിരുന്നു. കുറേസമയം ഒരുമിച്ച് പങ്കുവച്ച് പരസ്പരം മനസിലാക്കിയ ശേഷമാണ് വിവാഹത്തിലേക്ക് കടക്കുന്നത്. വർഷങ്ങൾക്ക് മുമ്പേ ഇരുവരുടേയും പങ്കാളികൾ മരണപ്പെട്ടു.
പരസ്പര ബഹുമാനമാണ് തങ്ങളുടെ പ്രണയത്തിന്റെ സീക്രട്ടെന്നും കൂറേക്കാലം പരസ്പരം മനസിലാക്കിയ ശേഷമാണ് വിവാഹത്തിലേക്ക് കടക്കുന്നതെന്നും ഫില്ലി മുത്തശ്ശി പറയുന്നു. വരുന്ന ആഗസ്റ്റിലാണ് മുത്തശ്ശിയുടെ 103ാം പിറന്നാൾ. മുത്തച്ഛനൊപ്പം ജന്മദിനം ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ് ഫില്ലി മുത്തശ്ശി.