bus

ചെന്നെെ: വാഹനം ഏതായിക്കോട്ടെ അതിന്റെ സുരക്ഷയും അതി പ്രധാനമാണ്. ടു വീലർ,​ ഫോർ വീലർ ഇവയൊക്കെ സുരക്ഷ കണക്കാക്കിയാണ് ടയറുകൾ ഘടിപ്പിച്ചിരിക്കുന്നത്. എന്നാൽ,​ കൂടുതൽ ഭാരം വഹിക്കുന്ന വാഹനങ്ങളുടെ സുരക്ഷിത യാത്രയ്ക്കാണ് പിന്നിൽ നാലു വീലുകൾ നൽകുന്നത്. അതുമൂലം വാഹനങ്ങളുടെ സ്റ്റബിലിറ്റി വർദ്ധിക്കുന്നു. അതുകൊണ്ടു തന്നെ പിന്നിൽ നാലു ടയറുകൾ ഇല്ലാതുള്ള യാത്ര അപകടകരമാണ്.

എന്നാൽ,​ പിൻവശത്ത് രണ്ട് ടയറുമായി ഓടിയ തമിഴ്നാട് സർക്കാർ ബസിന്റെ വീഡിയോ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വെെറലാകുന്നത്. പൊള്ളാച്ചിയിൽ നിന്ന് തിരുപ്പൂരിലേക്ക് പോയ ബസാണ് പിൻവശത്ത് രണ്ട് ടയറുമായി ഓടിയത്. പിന്നിൽ കാറിൽ സഞ്ചരിച്ച യുവാക്കളാണ് വീഡിയോ എടുത്ത് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്. ടയർ വാങ്ങാൻ പോലും ട്രാൻസ്പോർട്ട് കോർപറേഷന് ഗതിയില്ലെന്ന അടികുറിപ്പോടെയാണ് വിഡിയോ പോസ്റ്റ് ചെയ്തത്.

അതേസമയം,​ സംഭവം വൈറലായതോടെ ട്രാൻസ്പോർട്ട് അധികൃതർ വിശദീകരണവുമായി രംഗത്തെത്തി. ശോചനീയാവസ്ഥയിലായ ബസ് പൊളിച്ച് മാറ്റാൻ ഡിപ്പോയിലേക്ക് കൊണ്ടുപോവുകയായിരുന്നെന്നും ബസിൽ യാത്രക്കാർ ഉണ്ടായിരുന്നില്ലെന്നും അധികൃതർ വ്യക്തമാക്കി.