1. മോദിസർക്കാരിന്റെ നേട്ടങ്ങൾ അക്കമിട്ട് നിരത്തി നിർമ്മലാ സീതാരാമന്റെ കന്നി ബഡ്ജറ്റ് പ്രവർത്തിക്കുന്ന സർക്കാരിനുള്ള അംഗീകാരം ആയിരുന്നു ജനവിധി. നവ ഇന്ത്യയെ ലക്ഷ്യമിട്ടാണ് ബഡ്ജറ്റ്. രാജ്യം കുതിച്ചു. സാമ്പത്തിക അച്ചടക്കം കഴിഞ്ഞ സർക്കാരിന്റെ കരുത്ത്. 2.7 ട്രില്യൺ സമ്പദ് വ്യവസ്ഥയായി ഇന്ത്യ വളർന്നു, 5 ട്രില്യൺ ഡോളർ സാമ്പത്തിക വളർച്ച കൈവരിക്കാൻ ആവും. ഈ സാമ്പത്തിക വർഷം തന്നെ 3 ട്രില്യൺ ഡോളർ സാമ്പത്തിക വളർച്ച രാജ്യം കൈവരിക്കും. സുസ്ഥിര വികസനത്തിന് ആഭ്യന്തര വിദേശ നിക്ഷേപങ്ങൾ സഹായിച്ചു
2. എല്ലാ മേഖലയെയും സ്പർശിക്കുന്ന ഡിജിറ്റൽ ഇന്ത്യയാണ് ലക്ഷ്യം എന്ന് ധനമന്ത്രി. അടിസ്ഥാന സൗകര്യം മുതൽ ബഹിരാകാശം വരെ മുന്നേറ്റം. നിക്ഷേപങ്ങൾ വർധിപ്പിക്കാൻ നിരവധി നിർദ്ദേശങ്ങളുണ്ട്. വളർച്ചയ്ക്ക് സ്വകാര്യ മേഖലയുടെ പങ്ക് വളരെ വലുത്. ചെറുകിട ഇടത്തരം മേഖലകളിൽ തൊഴിൽ അവസരം വർധിപ്പിക്കും. ഗതാഗത രംഗം മെച്ചപ്പെടുത്തും. 2018-2019-ൽ 300 കിലോമീറ്റർ മെട്രോ റെയിലിന് അന്ുമതി നൽകി. ഇലക്ര്ടിക് വാഹനങ്ങൾ വ്യാപിപ്പിക്കും. ഇതിനായി 10,000 കോടിയുടെ സാമ്പത്തിക സഹായം നൽകും
3. ചരക്ക് ജല ഗതാഗതങ്ങളെ പ്രോത്സാഹിപ്പിക്കും. ഗംഗാ നദിവഴിയുടെ ചരക്ക് ഗതാഗതം 4 ഇരട്ടിയായി ഉയർത്തും. റെയിൽ വികസനത്തിന് പിപിപി മാതൃക. റെയിൽ വികസനത്തിന് വൻ നിക്ഷേപം. 2030 വരെ 50 ലക്ഷം കോടി ചെലവിടും എന്ന് ധനമന്ത്രി. ഇന്ത്യ ആകെ സഞ്ചരിക്കാൻ ഇനി ഒറ്റ ട്രാവൽ കാർഡ്. വൈദ്യുതി മേഖലയുടെ ഉന്നമനത്തിന് ഒരു രാജ്യം, ഒരു ഗ്രിഡ് പദ്ധതി. എല്ലാ സംസ്ഥാനങ്ങൾക്കും താങ്ങാവുന്ന ചിലവിൽ വൈദ്യുതി ഉറപ്പാക്കും. എല്ലാ സംസ്ഥാനങ്ങളെയും ബന്ധിപ്പിച്ച് ഒറ്റ ഗ്രിഡ് ആക്കും. മുഴുവൻ ജനങ്ങൾക്കും വീട് ഉറപ്പാക്കും. 1.95 കോടി വീട് 2020 ഓടെ പൂർത്തിയാക്കും. മാതൃകാ വാടകാ നിയമം കൊണ്ടു വരും എന്നും ധനമന്ത്രി നിർമ്മലാ സീതാരാമൻ
4. ചെറുകിട- ഇടത്തരം കച്ചവടങ്ങൾക്ക് ഇളവുകളുമായി ധനമന്ത്രി. വ്യവസായങ്ങൾക്ക് 2 ശതമാനം ജി.എസ്.ടി ഇളവ്. ചെറുകിട കച്ചവടക്കാരുടെ പെൻഷൻ വ്യാപകമാക്കും. ഇതിൽ 3 കോടി വ്യാപാരികളെ ഉൾപ്പെടുത്തും. ഉജ്ജ്വൽ പദ്ധതി കൂടുതൽ ആളുകളിലേക്ക്. ഇൻഷുറൻസ്, മാദ്ധ്യമം, വ്യോമയാന മേഖലകളിൽ വിദേശ നിക്ഷേപം കൂട്ടും. പ്രതിവർഷം 20 ലക്ഷം കോടിയുടെ നിക്ഷേപം അനിവാര്യം. ബഹിരാകാശ രംഗത്ത് ഇന്ത്യ മുഖ്യ ശക്തിയായി മാറി. ബഹിരാകാശ ഗവേഷണം വാണിജ്യ സാധ്യതകൾക്കായി ന്യൂ സ്‌പേസ് ഇന്ത്യ ലിമിറ്റഡ് എന്ന പേരിൽ പുതിയ കോർപറേഷൻ.
5. നാഷണൽ ഹൈവേ അതോരിറ്റിയ്ക്ക് 24,000 കോടി. ഏഴ് കോടി എൽ.പി.ജി കണക്ഷൻ. കഴിഞ്ഞ ആയിരം ദിവസത്തിനിടെ 135 കിലോമീറ്റർ റോഡ് പ്രതിദിനം നിർമ്മിക്കുന്നു. 1,25000 കിലോമീറ്റർ റോഡ് ലയന് വേണ്ടി അഞ്ച് വർഷത്തക്ക് 80,250 കോടി രൂപ പ്രധാനമന്ത്രി സടക് യോചനയിലേക്ക്. കാർഷിക രംഗത്തും വൻ പ്രഖ്യാപനങ്ങൾ. കർഷകരെ അഭിനന്ദിച്ച് ധനമന്ത്രി. പയറു വർഗങ്ങളുടെ ഉത്പാദനത്തിലെ സ്വയം പര്യാപ്തത നേട്ടമായി. സീറോ ബഡ്ജറ്റ് ഫാമിംഗ് പ്രോത്സാഹിപ്പിക്കും. എല്ലാ വീട്ടിലും കുടിവെള്ളം ഉറപ്പാക്കാനും പദ്ധതി. എല്ലാവർക്കും ഒരുപോലും ജലം ഗ്യാസ് എന്നിവ ലഭിക്കാൻ ജല ഗ്രിഡ്- ഗ്യാസ് ഗ്രിഡ് പദ്ധതി. രാജ്യത്ത് ജല സംരക്ഷണത്തിനായി ജലജീവൻ പദ്ധതി. ഡിജിറ്റൽ ലിറ്ററസിക്കായി 2 കോടി രൂപ നീക്കി വച്ചും ധനമന്ത്രി നിർമ്മലാ സീതാരാമൻ. ബഡ്ജറ്റ് അവതരണം തുടരുന്നു
6. നെടുങ്കണ്ടം കസ്റ്റഡി മരണത്തിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചു. ജസ്റ്റിസ് നാരാണ കുറുപ്പ് ആണ് കമ്മിഷൻ. തീരുമാനം, മന്ത്രിസഭാ യോഗത്തിന്റെത്. ആറ് മാസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെടും. ഇടുക്കി എസ്.പിയെ മാറ്റാനും മന്ത്രിസഭാ യോഗത്തിൽ ധാരണ. എസ്.പി കെ.ബി വേണുഗോപാലിനെ സ്ഥലംമാറ്റി എത്രയും വേഗം ഉത്തരവിറക്കും
7. നെടുങ്കണ്ടത്ത് ഉണ്ടായത് ഒരുതരത്തിലും ന്യായീകരിക്കാൻ ആവാത്ത സംഭവങ്ങൾ എന്ന് മുഖ്യമന്ത്രി. പൊലീസിലെ ക്രിമിനലുകളെ വച്ചുപൊറുപ്പിക്കില്ല. രാജ്കുമാറിന്റെ കുടുംബം തന്നോട് സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടിട്ടില്ല. പൊലീസ് സേനയിൽ കുഴപ്പക്കാരുണ്ട് എന്ന എം.എം. മണിയുടെ പ്രസ്താവന ശ്രദ്ധയിൽ പെട്ടിട്ടില്ല എന്നും പിണറായി വിജയൻ