കോട്ടയം: കോട്ടയം നീലിമംഗലം പാലത്തിൽ കഴിഞ്ഞ ദിവസം ഉണ്ടായ അപകടത്തിൽ ബൈക്ക് യാത്രികനായ മുട്ടുചിറ അരുക്കുഴിപ്പിൽ അലൻ ആന്റണി മരിച്ചിരുന്നു. കെ.എസ്.ആർ.ടി.സി ബസിൽ ബൈക്ക് തട്ടിയാണ് അപകടം ഉണ്ടായതെന്നായിരുന്നു ദൃക്‌സാക്ഷികൾ പറഞ്ഞത്. എന്നാൽ ബസ് ബൈക്കിൽ തട്ടിയിട്ടില്ലെന്നായിരുന്നു ഡ്രൈവർ അനൂപ് ഗാന്ധിനഗർ പൊലീസ് സ്റ്റേഷനിൽ മൊഴിനൽകിയത്. ഇപ്പോഴിതാ ലോ ഫ്ലോർ ബസിലെ ക്യാമറയിലെ ദൃശ്യങ്ങൾ പുറത്ത് വന്നിരിക്കുകയാണ്. യുവാവ് ബൈക്കിൽ നിന്ന് വീഴുന്നത് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്.
ബസ് അമിതവേഗത്തിലായിരുന്നെന്നും ഒരു കാറിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെയാണ് ബൈക്കിൽ ഇടിച്ചതെന്നും ദൃക്‌സാക്ഷികൾ മൊഴി നൽകിയിരുന്നു. ബസ് അമിത വേഗത്തിലായിരുന്നെന്നും കുമാരനല്ലൂർ ജംക്‌ഷൻ മുതൽ റോഡിൽ ബ്ലോക്കുണ്ടാക്കിയെന്നും റിപ്പോർട്ട് ഉണ്ട്. അനൂപിനെതിരെ മനപ്പൂർവമല്ലാത്ത നരഹത്യ കുറ്റം ചുമത്തി. ആന്തരിക രക്തസ്രാവമാണ് യുവാവിന്റെ മരണത്തിന് ഇടയാക്കിയത്.
വീഡിയോ കാണാം...