വീട്ടിലെ മൂത്ത കുട്ടിയുടെ സ്വഭാവം നിർണയിക്കാൻ പല വഴികളുമുണ്ടെന്നു പറയും. ജനിച്ച മാസവും നാളുമെല്ലാം അടിസ്ഥാനപ്പെടുത്തി ഇത് തീരുമാനിയ്‌ക്കുന്ന രീതികളുണ്ട്. എന്നാൽ, മൂത്ത കുട്ടിയേക്കാൾ മിടുക്ക് ഇളയവർക്കാണോ? മാതാപിതാക്കളും വീട്ടുകാരും കൂടുതൽ സ്നേഹം കാണിക്കുന്നത് മൂത്തകുട്ടിയോടാണോ? നിറയെ കളിപ്പാട്ടങ്ങളും സമ്മാനങ്ങളുമൊക്കെയായി ഇളയ കുട്ടിയെക്കാളും ഒരു പിടി മുൻപിൽ ഒരു കൊച്ചു രാജാവായാണ് പൊതുവെ മൂത്തകുട്ടികൾ വളരാറ്. ഇതാ ഇപ്പോൾ ഒരു പുത്തൻ പഠനം പറയുന്നതും മൂത്ത കുട്ടിയുടെ ഒരു സവിശേഷതയെ കുറിച്ചാണ്.
മൂത്തത് ആൺകുട്ടിയാണെങ്കിൽ കടിഞ്ഞൂൽ പൊട്ടനെന്നും പെൺകുട്ടിയാണെങ്കിൽ കടിഞ്ഞൂൽ പൊട്ടിയെന്നുമുള്ള വിളി കേൾക്കാത്തവരും കുറവായിരിക്കും. എന്നാൽ, ഇനി അങ്ങനെ വിളിക്കും മുമ്പ് ആലോചിക്കേണ്ടി വരും. വീട്ടിലെ ആദ്യത്തെ കുട്ടി മറ്റുള്ളവരേക്കാൾ ബുദ്ധിയുള്ളവരും കഴിവുള്ളവരുമായിരിക്കും എന്ന് ദ ജേർണൽ ഒഫ് ഹ്യൂമൻ റിസോഴ്‌സിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. മൂന്നു വ്യത്യസ്ത ഗവേഷണങ്ങൾ പറയുന്നത് കുടുംബത്തിലെ മൂത്ത സന്താനം മറ്റുള്ളവരെക്കാൾ ബുദ്ധിയുള്ള ആളായിരിക്കുമെന്നാണ്. സയൻസ് ജേർണലിൽ വന്ന ആദ്യ പഠനം 18-19 വയസുള്ള നോർവീജിയൻ കുട്ടികളിൽ ആണ് നടത്തിയത്. രണ്ടര ലക്ഷം പേരിൽ നടത്തിയ ഈ പഠനത്തിൽ മൂത്ത കുട്ടികൾക്ക് ഇളയവരെക്കാൾ ബുദ്ധിയുള്ളതായി കണ്ടു. കുഞ്ഞ് ഉദരത്തിൽ ജന്മം കൊള്ളുമ്പോൾ മുതൽ മാതാപിതാക്കൾ നൽകുന്ന ശ്രദ്ധയും പരിഗണനയുമാണ് ഈ കഴിവിനു പിന്നിലെ രഹസ്യം.
മൂന്നു വ്യത്യസ്ത പഠനങ്ങൾ പറയുന്നത് അനുസരിച്ച് കുടുംബത്തിലെ മൂത്തകുട്ടിക്ക് ബുദ്ധി കൂടുതൽ ഉണ്ടാകും. രണ്ടര ലക്ഷം നോർവിജിയൻ കുട്ടികളിൽ നടത്തിയ പഠന പ്രകാരം മൂത്തകുട്ടികൾക്ക് ഇളയ കുട്ടികളെക്കാൾ വളരെയധികം ബുദ്ധിയും കഴിവും ഉള്ളതായി കണ്ടെത്തി. മറ്റൊരു പഠനത്തിൽ മൂത്തവരുടെ ഐക്യൂ സ്‌കോർ ഇളയവരുടേതിനേക്കാൾ 2.3 പോയിന്റ് ഉയർന്നു നിൽക്കുന്നുണ്ടെന്നും പറയുന്നു. നോർവിജിയായിൽ തന്നെ ഒരു ലക്ഷം കുട്ടികളിൽ നടത്തിയ മറ്റൊരു പഠനത്തിൽ മൂത്തവരുടെ ഐ ക്യൂ സ്കോർ ഇളയവരുടെതിനെക്കാൾ 2.3 പോയിന്റസ് ഉയർന്നു നിൽക്കുന്നതായി കണ്ടു. യൂണിവേഴ്സിറ്റി ഒഫ് ഇലിനോയ്‌സ് നടത്തിയ മൂന്നാം പഠനം മൂന്നു ലക്ഷത്തിലധികം ഹൈസ്കൂൾ കുട്ടികളിൽ നടത്തിയതാണ്. ജനന ക്രമം എങ്ങനെയാണ് ബുദ്ധിയെ ബാധിക്കുക എന്നു നോക്കിയപ്പോൾ മൂത്ത സന്താനങ്ങൾക്കാണ് കൂടുതൽ ഐ ക്യൂ എന്നും കണ്ടു.