മലർ മിസായി വന്ന് മലയാളികളുടെ ഹൃദയം കീഴടക്കിയ താരമാണ് സായി പല്ലവി. സായി പല്ലവിയുടെ ചുരുണ്ട മുടിയും ചുവന്ന് തുടുത്ത കവിൾത്തടവുമൊക്കെ ആരാധകർക്ക് ഏറെ ഇഷ്ടമാണ്. ഇപ്പോഴിതാ ഒരു പ്രമുഖ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ തന്റെ സൗന്ദര്യ രഹസ്യം വെളിപ്പെടുത്തിയിരിക്കുകയാണ് താരം.
മനസാണ് സൗന്ദര്യമെന്നും കൃത്രിമ വസ്തുക്കൾ ഉപയോഗിക്കാതിരിക്കാൻ പരമാവധി ശ്രമിക്കാറുണ്ടെന്നും താരം പറയുന്നു. സസ്യാഹാരം മാത്രമേ കഴിക്കാറുള്ളു, മധുരം ഇഷ്ടമാണെങ്കിലും അപൂർവമായി മാത്രമേ കഴിക്കാറുള്ളുവെന്നും സായി പല്ലവി പറയുന്നു. ദിവസവും ഒരു മണിക്കൂർ ധ്യാനം ചെയ്യും.
ആഴ്ചയിൽ മൂന്ന് ദിവസം രണ്ട് മണിക്കൂർ തുടർച്ചയായി ബാഡ്മിന്റൺ കളിക്കുമെന്നും സായി പല്ലവി പറയുന്നു. മനോഹരമായ മുടിയുടെ രഹസ്യവും താരം വെളിപ്പെടുത്തി. ചെമ്പരത്തിയും കറിവേപ്പിലയും ചേർത്ത് ഉണ്ടാക്കിയ എണ്ണ തലയിൽ തേയ്ക്കും. പാരമ്പര്യമായി ലഭിച്ചതാണ് തലമുടി. മുടി വിരലുകൾ കൊണ്ട് ചീകാറാണ് പതിവ്. ചീർപ്പ് ഉപയോഗിക്കാറില്ല