നാട്ടിൻപുറങ്ങളിൽ സുലഭമായ കമ്പിളിനാരങ്ങയുടെ ആരാധകർ കുട്ടികളാണ്. എന്നാൽ ഈ ഭീമൻ നാരങ്ങ ആരോഗ്യഗുണങ്ങളിൽ കേമനാണ്. വിവിധതരം പനികളെ പ്രതിരോധിക്കാനും രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാനും സഹായകമാണ് കമ്പിളി നാരങ്ങ. ഡെങ്കിപ്പനിയുള്ളവർക്ക് കമ്പിളിനാരങ്ങ ജ്യൂസ് നൽകുന്നതിലൂടെ രക്തത്തിലെ കൗണ്ട് വർദ്ധിപ്പിക്കാം.
കഠിനമായ ശരീരവേദനയും അകറ്റാം. ജലദോഷം, തുമ്മൽ എന്നിവയുള്ളപ്പോൾ ഇടയ്‌ക്കിടെ കമ്പിളിനാരങ്ങയുടെ നീര് കഴിക്കുന്നത് വേഗത്തിൽ രോഗശമനം നൽകും. വിറ്റാമിനുകൾക്ക് പുറമേ പ്രോട്ടീനും കമ്പിളി നാരങ്ങയിലുണ്ട്. വിറ്റാമിൻ സി, ജലാംശം, കാൽസ്യം, ഫോസ്ഫറസ്, ഇരുമ്പ് തുടങ്ങിയവയുടെ ശേഖരം തന്നെ ഇതിലുണ്ട്. അമിതമായ ക്ഷീണവും ദാഹവും അകറ്റാനും ഉത്തമമാണ് കമ്പിളി നാരങ്ങ. കൗമാരക്കാരായ പെൺകുട്ടികളിലും സ്‌ത്രീകളിലും കാണപ്പെടുന്ന വിളർച്ച പരിഹരിക്കാൻ കമ്പിളി നാരങ്ങ ജ്യൂസാക്കി നിത്യവും കഴിച്ചാൽ മതി. ചർമ്മത്തിന്റെ സൗന്ദര്യം വർദ്ധിപ്പിക്കാനും ചർമ്മത്തിന് തിളക്കം നൽകാനും ഇതിന് കഴിവുണ്ട്.