nirmala

ന്യൂഡൽഹി : പുതിയ ഇന്ത്യക്കായുള്ള സ്വപ്നങ്ങളും കർമ്മ പദ്ധതികളുമായി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള രണ്ടാം സർക്കാരിന്റെ ആദ്യ സമ്പൂർണ ബഡ്ജറ്ര് ധനമന്ത്രി നിർമ്മലാ സീതാരാമൻ പാർലമെന്റിൽ അവതരിപ്പിച്ചു. ആദ്യ സർക്കാരിന്റെ നേട്ടങ്ങൾ എണ്ണിയെണ്ണി പറഞ്ഞാണ് നിർമ്മല സീതാരാമൻ ബഡ്ജറ്റ് പ്രസംഗം തുടങ്ങിയത്. 2014 ഓടെ ഇന്ത്യയിലെ എല്ലാ കുടുംബങ്ങളിലും വൈദ്യുതി, തൊഴിൽ നിയമങ്ങളിൽ പരിഷ്‌കാരം, ബഹിരാകാശ രംഗത്തെ ഇന്ത്യയുടെ നേട്ടങ്ങൾ ഉപയോഗപ്പെടുത്തി ബഹിരാകാശ വകുപ്പിന്റെ കീഴിൽ പ്രത്യേക വാണിജ്യ കമ്പനി, 2022 നകം 1.95 കോടി ഭവനനിർമ്മാണം, ജലപാതകളുടെയും റോഡുകളുടെയും വികസനം, ഇലക്ട്രിക് വാഹനങ്ങളുടെ പ്രചാരം, കൃഷി പ്രോത്സാഹിപ്പിക്കാനായി സീറോ ബഡ്ജറ്റ് ഫാമിംഗ് 2014 ഓടെ എല്ലാ വീട്ടിലും കുടിവെള്ളം, മത്സ്യമേഖലയുടെ ആധുനീകരണത്തിന് നടപടി, ഗ്രാമീണ വ്യവസായങ്ങൾക്ക് പ്രോത്സാഹനം, രാജ്യത്തെ ഒരൊറ്റ പവർ ഗ്രിഡ് ആക്കുക തുടങ്ങിയവയും നിർമ്മല അവതരിപ്പിച്ച ബഡ്ജറ്രിൽ ഇടം നേടിയിട്ടുണ്ട്.


ലക്ഷ്യം നവ ഇന്ത്യ