ന്യൂഡൽഹി : പുതിയ ഇന്ത്യക്കായുള്ള സ്വപ്നങ്ങളും കർമ്മ പദ്ധതികളുമായി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള രണ്ടാം സർക്കാരിന്റെ ആദ്യ സമ്പൂർണ ബഡ്ജറ്ര് ധനമന്ത്രി നിർമ്മലാ സീതാരാമൻ പാർലമെന്റിൽ അവതരിപ്പിച്ചു. ആദ്യ സർക്കാരിന്റെ നേട്ടങ്ങൾ എണ്ണിയെണ്ണി പറഞ്ഞാണ് നിർമ്മല സീതാരാമൻ ബഡ്ജറ്റ് പ്രസംഗം തുടങ്ങിയത്. 2024 ഓടെ ഇന്ത്യയിലെ എല്ലാ കുടുംബങ്ങളിലും വൈദ്യുതി, തൊഴിൽ നിയമങ്ങളിൽ പരിഷ്കാരം, ബഹിരാകാശ രംഗത്തെ ഇന്ത്യയുടെ നേട്ടങ്ങൾ ഉപയോഗപ്പെടുത്തി ബഹിരാകാശ വകുപ്പിന്റെ കീഴിൽ പ്രത്യേക വാണിജ്യ കമ്പനി, 2022 നകം 1.95 കോടി ഭവനനിർമ്മാണം, ജലപാതകളുടെയും റോഡുകളുടെയും വികസനം, ഇലക്ട്രിക് വാഹനങ്ങളുടെ പ്രചാരം, കൃഷി പ്രോത്സാഹിപ്പിക്കാനായി സീറോ ബഡ്ജറ്റ് ഫാമിംഗ് 2024 ഓടെ എല്ലാ വീട്ടിലും കുടിവെള്ളം, മത്സ്യമേഖലയുടെ ആധുനീകരണത്തിന് നടപടി, ഗ്രാമീണ വ്യവസായങ്ങൾക്ക് പ്രോത്സാഹനം, രാജ്യത്തെ ഒരൊറ്റ പവർ ഗ്രിഡ് ആക്കുക തുടങ്ങിയവയും നിർമ്മല അവതരിപ്പിച്ച ബഡ്ജറ്രിൽ ഇടം നേടിയിട്ടുണ്ട്.
ലക്ഷ്യം നവ ഇന്ത്യ
എല്ലാമേഖലയ്ക്കും വികസനം എത്തിക്കുക ലക്ഷ്യം
ഈ സാമ്പത്തിക വർഷം ജി.ഡി.പി 3 ട്രില്യൺ ഡോളറിലെത്തിക്കും
അഞ്ച് ട്രില്യൺ ഡോളർ സാമ്പത്തിശേഷി കൈവരിക്കാനാകും
ഉഡാൻ സ്കീം വ്യാപകമാക്കും
ഇലക്ട്രിക് വാഹനങ്ങളും ചാർജിംഗ് സംവിധാനവും വ്യാപകമാക്കും
ജലപാതകളുടെ എണ്ണം വർദ്ധിപ്പിക്കും
ഭാരത് മാല രണ്ടാം ഘട്ടം നടപ്പാക്കും
ദേശീയപാത ഗ്രിഡ് നടപ്പാക്കും
300 കി.മീ മെട്രോ റെയിലിന് അനുമതി നൽകി
ഭാരത് മാല, സാഗർ മാല, ഉഡാൻ പദ്ധതികളിൽ വിപുലമായ നിക്ഷേപം. റോഡ്, ജല, വായു ഗതാഗതമാർഗങ്ങൾ ലോകോത്തര നിലവാരത്തിലെത്തിക്കും.
വീടുകൾ വാടകയ്ക്ക് നൽകുന്നത് സംബന്ധിച്ച് മാതൃകാ വാടകനിയമം കൊണ്ടുവരും
തൊഴിലില്ലായ്മ പരിഹരിക്കാൻ ചെറുകിട, ഇടത്തരം വ്യവസായ മേഖലയ്ക്ക് പ്രോത്സാഹനം. അടിസ്ഥാന സൗകര്യമേഖലയിലും ഡിജിറ്റൽ രംഗത്തും നിക്ഷേപം വർധിപ്പിക്കും
പരസ്പര വിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ വിദേശനിക്ഷേപവും കൂട്ടും
റെയിൽവേ വികസനത്തിന് പി.പി.പി മാതൃക നടപ്പാക്കും
മുഴുവൻ ആളുകൾക്കും വീട് നൽകും
വൈദ്യുതി വിതരണത്തിന് ഒരു രാജ്യം ഒരു ഗ്രിഡ് പദ്ധതി നടപ്പാക്കും. ജലഗ്രിഡും ഗ്യാസ് ഗ്രിഡും സമാനമായ രീതിയിൽ നടപ്പാക്കും.
ഇന്ത്യ എയർക്രാഫ്റ്റ് ഫിനാൻസിംഗിലേക്കും ലീസിംഗിലേക്കും കടക്കും.
ഇന്ത്യ ഒട്ടാകെ സഞ്ചരിക്കാൻ ഒറ്റ ട്രാവൽ കാർഡ്
മിനിമം ഗവൺമെന്റ് മാക്സിമം ഗവേണൻസ് എന്നതാണ് സർക്കാരിന്റെ ലക്ഷ്യം
ചെറുകിട വ്യാപാരികൾക്കും പെൻഷൻ, പ്രധാനമന്ത്രി കരംയോഗി മാൻദണ്ഡ് പെൻഷൻ പദ്ധതി പ്രഖ്യാപിച്ചു
നേരിട്ടുള്ള വിദേശ നിക്ഷേപ പരിധി ഉയർത്തും. ഇൻഷ്വറൻസ്, ഏവിയേഷൻ, മീഡിയ രംഗത്ത് നേരിട്ടുള്ള വിദേശ നിക്ഷേപം അനുവദിക്കും
ചെറുകിട ഇടത്തരം മേഖലകളിൽ കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കും
ബഹിരാകാശനേട്ടങ്ങൾ വാണിജ്യനേട്ടത്തിനായി ഉപയോഗിക്കാൻ ന്യൂ സ്പേസ് ഇന്ത്യാ ലിമിറ്റഡ് കമ്പനി
ജിഎസ്ടി രജിസ്റ്റർ ചെയ്ത സ്ഥാപനങ്ങൾക്ക് രണ്ട് ശതമാനം പലിശയിളവ്
സോഷ്യൽ സ്റ്റോക്ക് എക്സ്ചേഞ്ച് സാമൂഹ്യ, സന്നദ്ധ സംഘടനകൾക്ക് ഫണ്ട് ശേഖരിക്കാൻ പ്രത്യേക സംവിധാനം.സാമൂഹ്യപുരോഗതിക്കായി പ്രവർത്തിക്കുന്നവർക്ക് ലിസ്റ്റ് ചെയ്യാം
2022 ഓടെ എല്ലാ കുടുംബങ്ങൾക്കും വൈദ്യുതി
2022 ഓടെ 1.95 കോടി വീടുകൾ
മത്സ്യമേഖലയിൽ പ്രധാന മന്ത്രി മത്സ്യ സമ്പദ് യോജന. ഫിഷറീസ് മേഖലയുടെ ആധുനീകരണത്തിനും അടിസ്ഥാന സൗകര്യവർദ്ധനയ്ക്കുംപദ്ധതി
പ്രധാനമന്ത്രി ഗ്രാമീണ റോഡ് പദ്ധതി .ഒന്നേകാൽ ലക്ഷം കി.മീറ്രർ റോഡ് നിർമ്മിക്കും
എല്ലാ കർഷകർക്കും വൈദ്യുതിയും പാചകവാതകവും ഉറപ്പുവരുത്തും.
ഗ്രാമീണ മേഖലയെ നവീകരിക്കാനും ആധുനിക വത്കരിക്കാനും75000 വിദഗ്ദസംരംഭകരെ വളർത്തിയെടുക്കും.
ഇലക്ട്രോണിക് ഫണ്ട് ശേഖരത്തിനുള്ള പ്ലാറ്റ്ഫോം
മുള, തേൻ, ഖാദി മേഖലകളിൽ 100 ക്ലസ്റ്ററുകൾ
80 ജീവനോപാധി വികസന പദ്ധതികൾ
ഗ്രാമീണ തൊഴിൽ പദ്ധതി അരലക്ഷം കരകൗശലവിദഗ്ദർക്ക് പ്രയോജനപ്പെടും
എല്ലാവീടുകളിലും 2024 ഓടെ ശുദ്ധജലം എത്തിക്കും
കാർഷിക മേഖലയിൽ ഉൽപ്പാദന ക്ഷമത വർദ്ധിപ്പിക്കാനും വിപണിയെ പ്രോത്സാഹിപ്പിക്കാനും പദ്ധതി
സിംഗിൾ ബ്രാൻഡ് ചില്ലറ കച്ചവട മേഖലയിൽ വിദേശ നിക്ഷേപത്തിനുള്ള പ്രാദേശിക മാനദണ്ഡങ്ങൾ ലഘൂകരിക്കും
ജലസ്രോതസുകളുടെ പരിപാലനത്തിനും വിതരണത്തിനും ജൽജീവൻ മിഷൻ
പ്രധാനമന്ത്രി ഡിജിറ്റൽ സാക്ഷരതാ മിഷൻ വിപുലീകരിക്കും. 2കോടി ഗ്രാമീണർക്ക് ഡിജിറ്റൽ സാക്ഷരത
സ്വച്ഛ് ഭാരത് അഭിയാൻ വഴി മാലിന്യ സംസ്കരണ പദ്ധതി
ഗ്രാമങ്ങളിൽ നിന്നുള്ള കൊഴിഞ്ഞുപോക്ക് തടയാൻ ഗ്രാമങ്ങളിലെ സൗകര്യങ്ങൾ വർദ്ധിപ്പിക്കും
എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ഇന്റർനെറ്റ് ഉറപ്പാക്കും,എല്ലാ പഞ്ചായത്തുകളിലും ഇന്റർനെറ്റ് ഉറപ്പാക്കും.
ഗവേഷണങ്ങളെ പ്രോത്സാഹിപ്പിക്കാൻ ദേശീയ റിസർച്ച് ഫൗണ്ടേഷൻ സ്ഥാപിക്കും
പുതിയ വിദ്യാഭ്യാസ നയം നടപ്പാക്കും
ഉന്നതി വിദ്യാഭ്യാസ മേഖലയുടെ പുരോഗതി നൽകുന്ന പുതിയ പദ്ധതി നടപ്പാക്കും.