nirmala-sitaraman

ന്യൂഡൽഹി: 20,10, ഒന്ന്,രണ്ട്, അഞ്ച് രൂപകളുടെ നാണയം ഉടൻ ഇറങ്ങുമെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ ബഡ്ജറ്റ് അവതരണ വേളയിൽ പറഞ്ഞു. മാർച്ച് ഏഴിന് പ്രധാമന്ത്രി നരേന്ദ്ര മോദി നാണയങ്ങൾ പുറത്തിറക്കിയിരുന്നു. ആദ്യമായാണ് ഇരുപത് രൂപയുടെ നാണയം പുറത്തിറക്കുന്നത്.

ഈ നാണയങ്ങൾ അധികം വൈകാതെ തന്നെ ജനങ്ങളിലേക്ക് എത്തുമെന്നും ധനമന്ത്രി ബഡ്ജറ്റ് അവതരണത്തിനിടെ വ്യക്തമാക്കി. 12 വശങ്ങളോടെയാണ് ഇരുപത് രൂപ നാണയത്തിന്റെ രൂപം. 8.54 ഗ്രാമാണ് ഭാരം. മറ്റ് നാണയങ്ങളൊക്കെ വൃത്താകൃതിയിലാണ്. അന്ധരായവർക്ക് എളുപ്പം തിരിച്ചറിയാൻ സാധിക്കുന്ന രീതിയിലാണ് നാണയങ്ങൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. പുതിയ നാണയങ്ങൾ പുറത്തിറക്കുന്നത് പത്ത് രൂപയുടെ നാണയം പുറത്തിറക്കി പത്ത് വർഷങ്ങൾക്ക് ശേഷമാണ്.