ഇതു വെറുംട്രെയിലർ. ഭാവിയിലെ ഇന്ത്യയ്‌ക്കായുള്ള തിരക്കഥയുടെ ട്രെയിലർ മാത്രമാണ് ഇപ്പോഴത്തേത്. ജനസൗഹൃദവും വികസന സൗഹൃദവും മികച്ച നാളെയിലേക്ക് ചുവടുറപ്പിക്കാൻ രാജ്യത്തിന് കരുത്തു പകരുന്നതുമായ ബഡ്‌ജറ്റ്. യുവാക്കൾക്ക് പ്രതീക്ഷാപൂർണമായ ഭാവി ഉറപ്പാക്കുന്നതും സാധാരണക്കാരെ ശാക്തീകരിക്കുന്നതും ഹരിതഭാരതത്തിന് വിത്തു പാകുന്നതുമായ ബഡ്‌ജറ്റ്. ഇത് പാവപ്പെട്ടവരെ രാജ്യത്തിന്റെ പവർഹൗസ് ആക്കി മാറ്റും.