snake-master

തിരുവനന്തപുരം, തൃപ്പാദപുരം എന്ന സ്ഥലത്ത് ഒരു വീടിന് മുന്നിലെ പ്ലാവിൽ മൂർഖൻ പാമ്പ്. എന്ത് ചെയ്യണമെന്നറിയാതെ വീട്ടുകാർ. വാവയെ വിവരമറിയിച്ചു. ഉടൻ തന്നെ വാവ സ്ഥലത്ത് എത്തി. ഇതിന് മുമ്പ് പല സ്ഥലങ്ങളിൽ നിന്നായി മരത്തിനു മുകളിൽ നിന്ന് മൂർഖൻ പാമ്പുകളേയും രാജവെമ്പാലകളേയും മറ്റ് പാമ്പുകളേയും വാവ പിടികൂടിയിട്ടുണ്ട്. മരത്തിന് മുകളിലെ മൂർഖൻ പാമ്പ് മുകളിലേക്ക് കയറുകയാണ്. ഇനിയും താമസിച്ചാൽ അത് അടുത്തുള്ള വലിയ മരത്തിലേക്ക് കയറാൻ സാധ്യത ഉണ്ട്. ഉടൻ തന്നെ അതിനെ പിടികൂടാനുള്ള ശ്രെമം ആരംഭിച്ചു. അതിനെ പിടികൂടുന്ന കാഴ്ച അവിടെ നിന്നവർക്ക് പുതിയൊരു അനുഭവമായിരുന്നു. തുടർന്ന് അവിടെ നിന്ന് യാത്ര തിരിച്ച് വാവ ഒരു വീട്ടിൽ നിന്ന് തേങ്ങകൂട്ടിയിട്ടിരിക്കുന്ന സ്ഥലത്ത് നിന്നും,മറ്റൊരു വീട്ടിലെ കോഴികൂടിനോട് ചേർന്ന് വലയിൽ കുടുങ്ങിയ പാമ്പിനേയും പിടികൂടി. കാണുക സ്‌നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡിലേക്ക്.

വീഡിയോ